ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കന്നേറ്റി ജലോത്സവത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യും: ജില്ലാ കളക്ടര്‍.Cannetty Water Festival will be recommended for inclusion in Champions Boat League: District Collector

കന്നേറ്റി ജലോത്സവത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യും: ജില്ലാ കളക്ടര്‍

കന്നേറ്റി ശ്രീനാരായണഗുരു ജലോത്സവത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. 83 മത് ശ്രീനാരായണ ട്രോഫി ജലോത്സവത്തിന്റെ ലോഗോ പ്രകാശനം കന്നേറ്റി ബോട്ട് പവലിയനില്‍ നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍. ജലോത്സവത്തിന് ജില്ലാ ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകും. വള്ളംകളി എന്നത് കേരളത്തിന്റെ അഭിമാനമാണെന്നും കളക്ടര്‍ പറഞ്ഞു. കേരളത്തെ കുറിച്ചു പഠിച്ചപ്പോള്‍ വള്ളംകളി കാണണമെന്ന് ആഗ്രഹിച്ച കാര്യവും കളക്ടര്‍ അനുസ്മരിച്ചു. സി.ആര്‍.മഹേഷ് എം.എല്‍.എ അധ്യക്ഷനായി. മുന്‍ എം.എല്‍.എ ആര്‍. രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.  ലോഗോ രൂപകല്‍പന ചെയ്ത കൃഷ്ണചന്ദ്രനെ ചടങ്ങില്‍ ആദരിച്ചു.  കരുനാഗപള്ളി  നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സുനിമോള്‍, കൗണ്‍സിലര്‍മാരായ എം.അന്‍സാര്‍, ശാലിനി രാജ്, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.