ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വന്യമൃഗ ശല്യത്താൽ പൊറുതിമുട്ടി കിഴക്കന്‍ മലയോര മേഖലയിലെ ജനങ്ങൾ.ആളുകള്‍ മരണഭീതിയിൽ എന്ന് കോൺഗ്രസ്‌.Congress said that the people of the eastern hilly region are in fear of death due to wild animal harassment.

വന്യമൃഗ ശല്യത്താൽ പൊറുതിമുട്ടി കിഴക്കന്‍ മലയോര മേഖലയിലെ ജനങ്ങൾ.ആളുകള്‍ മരണഭീതിയിൽ എന്ന് കോൺഗ്രസ്‌.

അച്ചൻകോവിൽ,ആര്യങ്കാവ്, അമ്പനാട്, ആനച്ചാടി,ആനപെട്ടകോങ്കല്‍ മേഖലകളിൽ കാട്ടാന പേടിയിൽ ജനം വലയുകയാണ്. കാട്ടാനയുടെ നിരന്തര ആക്രമണവും തിങ്കളാഴ്ച ചെമ്പനരുവിയില്‍ കാട്ടാന യുവാവിനെ ചവിട്ടി കൊന്ന സംഭവത്തിന്റെയും പശ്ചാത്തലത്തില്‍ തെന്മല,ഡി എഫ് ഒ ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്‌ പ്രവർത്തകർ.

തിങ്കളാഴ്ച തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ ശശിധരൻ ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ്‌ സുജ തോമസ് കോൺഗ്രസ്‌ കൊല്ലം ഡി സി സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സഞ്ജയ്‌ഖാൻ എന്നിവരുടെ നേതൃത്വത്തിൽ തെന്മല ഡി എഫ് ഒ ഓഫീസ് ഉപരോധിക്കുകയായിരുന്നു. 

ഡി എഫ് ഒ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ ഡിവിഷൻ ഓഫീസിലെ ജീവനക്കാരെ തടഞ്ഞ് വച്ചായിരുന്നു സമരം. തുടർന്ന് വിവരം അറിഞ്ഞ തെന്മല ഡി എഫ് ഒ തെന്മല റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. ആർ ജയനെ സമരക്കാരുമായി ചർച്ച നടത്താൻ പറഞ്ഞയക്കുകയായിരുന്നു.

വനഅതിർത്തിയിൽ ഫെൻസിങ്, അടിയന്തിര ചികിത്സ സഹായം, നഷ്ടപരിഹാരം, ആർ ആർ ടി സംവിധാനം തുടങ്ങി വർഷങ്ങളായി ജനങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ സമരക്കാർ ചർച്ചയിൽ മുന്നോട്ട് വച്ചു. 

എന്നാൽ റാപിഡ് റെസ്പോൺസ് ടീം ശുപാർശ സജീവ പരിഗണനയിൽ ആണെന്നും ടീം എത്തിയാൽ ഇപ്പോഴത്തെ അവസ്ഥക്ക് കാര്യമായ മാറ്റം വരുമെന്നും റേഞ്ച് ഓഫീസർ പറഞ്ഞു. കാട്ടാന ആക്രമിച്ച ആളെ വനംവകുപ്പ് തിരിഞ്ഞു നോക്കിയില്ല എന്ന ചോദ്യത്തിന് പക്ഷെ വാനപാലകർക്ക് മറുപടി ഉണ്ടായിരുന്നില്ല. 

വരും ദിവസങ്ങളിൽ തന്നെ സി സി എഫുമായി തെന്മലയിൽ ചർച്ച നടത്തും എന്ന ഉറപ്പിനെ തുടർന്നാണ് സമരക്കാർ പിരിഞ്ഞു പോയത്. 

ഉപരോധം സമരത്തിൽ കോൺഗ്രസ്‌ പ്രവർത്തകരായ തോമസ് മൈക്കിൾ, മനോജ്‌, വിനീഷ്, ഷിബു കൈമണ്ണിൽ, സൂരജ്, ജെസിന്താ റോയ്, ബിജു എബ്രഹാം, രമണി, ചന്ദ്രിക, സോജാ സനിൽ, ചിറ്റാലംകോട് മോഹനൻ, ബ്രിജി നാഗമല തുടങ്ങിയവർ സംസാരിച്ചു.

ന്യൂസ്‌ ബ്യുറോ തെന്മല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.