*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ഓപ്പറേഷന്‍ തീയറ്റര്‍ വിട്ടു നല്‍കുന്നില്ല.പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡോക്ടറുടെ പ്രതിഷേധം : സൂപ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു ഡോക്ടര്‍. Doctor's protest at Punalur taluk hospital: The doctor made serious allegations against the superintendent.

ഓപ്പറേഷന്‍ തീയറ്റര്‍ വിട്ടു നല്‍കുന്നില്ല.പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡോക്ടറുടെ പ്രതിഷേധം : സൂപ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു ഡോക്ടര്‍.

പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍ അന്‍വര്‍.

ഏറ്റവും സങ്കീര്‍ണ്ണമായ ശസ്ത്രക്രീയ പോലും മെഡിക്കല്‍ കോളേജില്‍ വിടാതെ താന്‍ ഇവിടെ ചെയ്യാറുണ്ടെന്നും ഇവിടെ നടക്കുന്ന അഴിമതി ചൂണ്ടിക്കാണിച്ചതാണ് തന്നോട് വൈരാഗ്യം ഉണ്ടാവാന്‍ കാരണം.

വ്യക്തി വൈരാഗ്യം മൂലം ശസ്ത്രക്രിയക്ക് ഓപ്പറേഷന്‍ തീയേറ്റര്‍ ഒഴിവുണ്ടെങ്കില്‍ പോലും താലൂക്ക് ആശുപത്രി സൂപ്രണ്ട് വിട്ടു നല്കുന്നില്ല എന്നാണു ഡോക്ടര്‍ അന്‍വര്‍ പറയുന്നത്.

അന്‍വറിന് പിന്തുണയുമായി രോഗികളും കൂട്ടിരുപ്പുകാരും പ്രതിഷേധവുമായി രംഗത്തെത്തി തുടര്‍ന്ന് ഓപ്പറേഷന്‍ തീയേറ്റര്‍ തുറന്നു നല്‍കുകയായിരുന്നു.

വ്യക്തിപരമായ വൈരാഗ്യം ഉണ്ടാകാന്‍ കാരണം മുമ്പ് ഒരാളെ സെക്യുരിറ്റി ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചതും ആശുപത്രിയില്‍ നടക്കുന്ന സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ല എന്നും കൂടാതെ മരുന്ന് വാങ്ങുന്നതിന്റെ ബില്ലിങ്ങില്‍ ക്രമക്കേട് ഉണ്ടെന്നും കഴിഞ്ഞ പ്രാവശ്യം വന്ന ഒന്നേകാല്‍ കോടി രൂപയുടെ ആര്‍.എസ്.പി.വി ഫണ്ട് ലോക്കലായി മരുന്നുകള്‍ വാങ്ങാന്‍ വേണ്ടി മാത്രമാണ് ഉപയോഗിച്ചതെന്നും ഇതൊക്കെ ചോദ്യം ചെയ്തത് വൈരാഗ്യത്തിന് കാരണമായി എന്നും അതിനാല്‍ തനിക്ക് പേവാര്‍ഡ്‌ റൂം നല്‍കിയില്ല എന്നും കഴിഞ്ഞ ആഴ്ചയും ഓപ്പറേഷന്‍ തീയറ്റര്‍ ഒഴിവ് ഉണ്ടായിട്ട് പോലും ഒരാവശ്യവും ഇല്ലാതെ മുടക്കി എന്നും ഡോക്ടര്‍ അന്‍വര്‍ പറയുന്നു.

വൈരാഗ്യം തീര്‍ക്കാന്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് പദവി ദുരുപയോഗം ചെയ്തതായി ആണ് ആരോപണം ഉയരുന്നത്.

എന്നാല്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് പറയുന്നത് അച്ചടക്കം ഇല്ലാതെ പെരുമാറി എന്നും ഡോക്ടര്‍ അന്‍വര്‍ ഓർത്തോപീഡിഷന്‍ ഡോക്ടർ അല്ല എന്നും കാഷ്യുവാലിറ്റി മെഡിക്കല്‍ ഓഫീസര്‍ മാത്രമാണെന്നും എന്നാല്‍ ഓര്‍ത്തോ വിഭാഗത്തില്‍ ചികിത്സ അനുവദിച്ചു കൊടുത്തു എന്നും മറ്റുള്ള ഡോക്ടര്‍മാര്‍ വന്നപ്പോള്‍ എല്ലാവര്ക്കും ഓപ്പറേഷന്‍ തീയറ്റര്‍ രണ്ട് ദിവസവും ഡോക്ടര്‍ അന്‍വറിന് ഒരു ദിവസവും അനുവദിച്ചു കൊടുത്തു എന്നും എന്നാല്‍ കുറെ നാളായി ആളുകളെ സംഘടിപ്പിച്ചു പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്നും  ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും അത് ചട്ടവിരുദ്ധം ആണെന്നും അതിന്റെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും സൂപ്രണ്ട് അറിയിച്ചു.

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചെലവ് കുറഞ്ഞ മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രീയ നടത്തിയ ആളാണ്‌ ഡോക്ടര്‍ അന്‍വര്‍.

ന്യൂസ്‌ ബ്യുറോ പുനലൂര്‍

 

 

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.