*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

മാലിന്യ സംസ്കരണത്തിന് അവാർഡ് വാങ്ങിയ പുനലൂർ നഗരസഭയിലെ മാലിന്യ സംസ്കരണം പാളി.Garbage management in Punalur Municipal Corporation, which received an award for waste management, has failed.

മാലിന്യ സംസ്കരണത്തിന് അവാർഡ് വാങ്ങിയ പുനലൂർ നഗരസഭയിലെ മാലിന്യ സംസ്കരണം പാളി.

തോടുകളിലും റോഡ് വക്കിലും മാലിന്യ കൂമ്പാരം.. പുനലൂർ ശ്രീരാമവർമ്മപുരം മാർക്കറ്റിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടി പുഴു നുരയ്ക്കുന്നു

പുനലൂർ ശ്രീരാമപർമപുരം മാർക്കറ്റിലെ പച്ചക്കറി, മത്സ്യ സ്റ്റാളുകൾക്ക് തൊട്ട് അടുത്ത് നിന്നുമാണ് ഈ മനം പഠിപ്പിക്കുന്ന കാഴ്ച...

ആഴ്ചകളായി നീക്കം ചെയ്യാതെ കെട്ടിക്കിടന്ന മത്സ്യ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ പുഴു അരിക്കുന്നു.

അസഹനീയമായ ദുർഗന്ധമാണ് ഇവിടെ അനുഭവപ്പെടുന്നത് കൂടാതെ ഇവ ഒഴുകി എത്തുന്നത് നിരവധി കുടിവെള്ള പദ്ധതികൾക്ക് വെള്ളം ശേഖരിക്കുന്ന കല്ലടയാറ്റിലേക്കും.മഴ പെയ്തു കഴിയുമ്പോള്‍ ഇവടം ശുദ്ധമാകും അതിനാല്‍ നഗരസഭ ഒന്നും ചെയ്യാറില്ല.

മാലിന്യ സംസ്കരണത്തിന് മികച്ച നഗരസഭയ്ക്കുള്ള അവാർഡ് വാങ്ങുകയും മഴക്കാല ജന്യപൂർവ്വ രോഗങ്ങൾ Championshipനും ലക്ഷങ്ങൾ ചിലവഴിക്കുകയും ചെയ്ത നഗരസഭയിലെ മാലിന്യ നീക്കം കടലാസിൽ മാത്രം ഒതുങ്ങുന്നു എന്നു കാട്ടിത്തരുന്നതാണ് ഇത്തരം ദൃശ്യങ്ങൾ.

മാലിന്യം സമയബന്ധിതമായി നീക്കം ചെയ്യുന്നതിൽ വരുന്ന പാളിച്ച കടുത്ത പാരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്
മാലിന്യ ശേഖരണത്തിനായി വെച്ചിരിക്കുന്ന ബിന്നുകൾ മിക്കതും നിറഞ്ഞു കഴിഞ്ഞു

റോഡുകളിലും തോടുകളിലും മാലിന്യ കൂമ്പാരമാണ്

മാലിന്യം നീക്കം ചെയ്യുന്നതിലും സംസ്കരിക്കുന്നതിലും നഗരസഭ കാര്യക്ഷമമായി ഉണർന്ന് പ്രവർത്തിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

പുനലൂര്‍ ന്യൂസ്‌ ബ്യുറോ

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.