ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂർ ആശാഭവനില്‍ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ വിപുലമായ നിലയില്‍ നടത്തി.A grand program of Independence Day celebrations was organized at Punalur Ashabawan.

പുനലൂർ ആശാഭവനില്‍ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ വിപുലമായ നിലയില്‍ നടത്തി.
സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികാഘോഷത്തിന്റെ ഭാഗമായി പുനലൂർ ആശാഭവന്റെയും പുനലൂര്‍ ബെഥേല്‍ ബൈബിള്‍ കോളേജിന്റെയും നേതൃത്വത്തില്‍ പതാക ഉയർത്തലും വിവിധ കലാകായിക മത്സരങ്ങളും സ്നേഹസദ്യയും നടത്തി. 

ആശാഭവന്‍ അങ്കണത്തിൽ പുനലൂര്‍ ബെഥേല്‍ ബൈബിള്‍ കോളേജ് ഹോം മിഷനറി കൌൺസിൽ ഡയറക്ടർ റെവറന്റ് ഫിന്നി ജോർജ് പതാക ഉയർത്തി.ആശാഭവനിലെ അന്തേവാസിയായ റിനോ ചന്ദ്രന്‍ പ്രതിക്ഞ ചൊല്ലി.

രാഷ്ട്രം നിങ്ങള്‍ക്ക് എന്ത് തരണം എന്നതിനേക്കാള്‍ രാഷ്ട്രത്തിന് നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതിനാണ് പ്രാധാന്യം എന്ന് റെവറന്റ് ജോയി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.

സ്വാന്ത്ര്യദിന സന്ദശം റെവറന്റ് ജോയി ഡിയും റെവറന്റ് ജോസും നൽകി. ബഥേൽ ബൈബിൾ കോളേജ് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികള്‍.ആശാഭവനിലെ അന്തേവാസികള്‍ ആയ ഭിന്നശേഷി കുട്ടികളുടെ കലാകായിക മത്സരങ്ങള്‍ എന്നിവ ചടങ്ങിന് മോടി കൂട്ടി.

കുട്ടികളുടെ സുഹൃത്തുക്കളും,മാതാപിതാക്കളും ചടങ്ങില്‍ പങ്കുചേർന്നു. സ്നേഹസദ്യയോടെ ആഘോഷ പരിപാടികൾ പര്യാവസാനിച്ചു. 


Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.