.jpg)
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗ പരിപാടിയോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ദേശീയ പതാക ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ കൊല്ലം സെവന്‍ത്ത് കേരള എന്‍.സി.സി ബറ്റാലിയന്‍ പ്രതിനിധികള്‍ക്ക് കൈമാറി. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ സുജാത രതികുമാര്‍, സിന്ധു വിജയന്‍ എന്നിവര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറിയ പതാക സുബേദാര്‍ ഗിരീഷ് ചന്ദ്, ഹവീല്‍ദാര്‍ ജെ.അനില്‍കുമാര്‍ എന്നിവരാണ് ഏറ്റുവാങ്ങിയത്. കലക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.എഫ് ദിലീപ് കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ഹര്‍ ഘര്‍ തിരംഗ നോഡല്‍ ഓഫസര്‍ ബി.അജയകുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ