*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂർ സാക്ഷരതാ മിഷൻ തുല്യതാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തുല്യതാ കോഴ്സുകളുടെ ഉദ്ഘാടനം.Inauguration of Equivalency Courses under Punalur Literacy Mission Equivalency Centre.

കൊല്ലം പുനലൂർ സാക്ഷരതാ മിഷൻ  തുല്യതാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കോഴ്സുകളുടെ ഉദ്ഘാടനം,പ്രതിഭാ സംഗമം, യാത്രയയപ്പ് പുനലൂർ പുനലൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.

പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം അധ്യക്ഷതയും  പുനലൂർ തുല്യത കേന്ദ്രം കോൺഡിനേറ്റർ വി.സുരേഷ് കുമാർ സ്വാഗതവും ആശംസിച്ച യോഗം പി.എസ്.സുപാൽ.എം.എൽ.എ ഉദ്ഘാടനം ചെയ്തു. 

സംസ്ഥാന സാക്ഷരത മിഷൻ അസി.ഡയറക്ടർ ഡോ.ജേ.വിജയമ്മ മുഖ്യപ്രഭാഷണം നടത്തി.

സാക്ഷരത മിഷൻ കൊല്ലം ജില്ലാ കോർഡിനേറ്റർ സി.കെ.പ്രദീപ്‌ കുമാറിന് യാത്രയയപ്പ്, വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച എൻ.കെ.ബാലചന്ദ്രൻ , വി.സുരേഷ് കുമാർ, എ.കെ.നവാസ്, എർഷിക എസ്.പ്രദീപ്‌, ആർദ്ര എസ്.നായർ, ഗണപൂജാരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പുനലൂർ നഗരസഭ വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പാൾ അനസ് ബാബു, കവി ഗാണപൂജാരി, കേരള ഫോക്കസ് ജനറൽ സെക്രട്ടറി വി.വിഷ്ണുദേവ്, ഡോ.കെ.ടി.തോമസ്,അംജിത്, ശിവപ്രസാദ്, കെ.ബി.സുരേഷ് കുമാർ, എസ്.സുനിൽ, ഷൈൻ എന്നിവർ സംസാരിച്ചു. തുല്യത കേന്ദ്രം ലീഡർ വിബ്ജിയോർ കൃതഘ്ജ്ഞത രേഖപ്പെടുത്തി.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.