ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും മന്ത്രി ജെ.ചിഞ്ചുറാണി പതാക ഉയര്‍ത്തും.Independence Day celebrations in the district will begin at Lal Bahadur Stadium and Minister J. Chinchurani will hoist the flag.

ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും
മന്ത്രി ജെ.ചിഞ്ചുറാണി പതാക ഉയര്‍ത്തും
ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ ആഗസ്റ്റ് 15ന്  ഒന്‍പത് മണിക്ക് ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ആരംഭിക്കും. ചടങ്ങില്‍ മൃഗസംരക്ഷണവകുപ്പ് മന്ത്രി  ജെ.ചിഞ്ചുറാണി പതാക ഉയര്‍ത്തുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും. പോലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, എന്‍.സി.സി, സ്‌കൗട്ട് ആന്റ്‌ഗൈഡ്സ്, ജൂനിയര്‍ റെഡ്‌ക്രോസ്, സ്റ്റുഡന്റ് പോലീസ്, ബാന്‍ഡ്  ട്രൂപ്പുകള്‍ എന്നിവര്‍ അണി നിരക്കുന്ന വര്‍ണാഭമായ പരേഡുകള്‍ നടക്കും. സ്‌കൂള്‍,സര്‍ക്കാര്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ ദേശഭക്തിഗാനം അവതരിപ്പിക്കും. ചടങ്ങുകളില്‍ ഹരിതചട്ടങ്ങള്‍ പാലിക്കാനും പ്ലാസ്റ്റിക് നിര്‍മ്മിത ദേശിയപതാകകളും പ്രകൃതി സഹൃദമല്ലാത്ത വസ്തുക്കളും ഒഴിവാക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. പോലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടെഴ്‌സ്, കൊല്ലം സിറ്റി ലോക്കല്‍ പൊലീസ്, കൊല്ലം റൂറല്‍ വനിതാ പൊലീസ്, എക്സൈസ് ഗാര്‍ഡ്സ്, ഫയര്‍ ആന്റ് റെസ്‌ക്യു, സ്‌കൗട്ട് ആന്റ്‌ഗൈഡ്സ്, ജൂനിയര്‍ റെഡ്‌ക്രോസ്, സ്റ്റുഡന്റ് പോലീസ് എന്നീ വിഭാഗങ്ങളുടെ ഓരോ പ്ലാറ്റൂണ്‍ വീതമാണ് പരേഡില്‍ പങ്കെടുക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കണ്‍സഷന്‍ യാത്ര അനുവദിക്കും. ഹരിതചട്ടങ്ങള്‍ പാലിക്കുന്നതിനാല്‍ പ്ലാസ്റ്റിക് നിര്‍മ്മിത ദേശിയ പതാകകളുടെ ഉല്‍പാദനം, വിതരണം, ഉപയോഗം, പ്രദര്‍ശനം എന്നിവ നിരോധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ചുമതല വഹിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും അഗസ്റ്റ് 14ന് വൈകുന്നേരം അഞ്ച് മണിക്ക് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ എത്തണം. എല്ലാ വ്യാപാരസ്ഥാപനങ്ങളും സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കാനും നിര്‍ദ്ദേശമുണ്ട്.
 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.