
ജയൻ മഠത്തിലിന്റെ രചനകൾ സമൂഹത്തോട് സംവദിക്കുന്നതാണെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു. ജയൻ മഠത്തിൽ രചിച്ച ആത്മാവിൽ പ്രണയത്തിനു തീ കൊളുത്തുക എന്ന പുസ്‌തകം കൊല്ലം അസ്സിസി ആർട്സ് കഫെയിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. നവ മാധ്യമങ്ങളിൽ എന്തും രചിച്ചു വിടാവുന്ന കാലത്തു പുസ്‌തക രചനയുടെ പ്രസക്തി വേറെയാണ്.വായനക്കാരനുമായി നേരിട്ട് സംവദിക്കുന്നതാകണം സാഹിത്യ രചനകൾ.അതിനുള്ള ശ്രമത്തിൽ ജയൻ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരന്റെ ഹൃദയത്തിൽ പ്രതിഷ്ഠ നേടാൻ എഴുത്തുകാരന് കഴിയേണ്ടതുണ്ടെന്നു ചടങ്ങിൽ ആധ്യക്ഷനായിരുന്ന ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. എഫ്. ദിലീപ്കുമാർ പറഞ്ഞു.
പഴയ ഭാഷ രീതിയിൽ നിന്നും വേറിട്ട് സാധാരണക്കാരന്റെ ചിന്തകളിലേക്ക് കടന്നു ചെല്ലുന്നതാണ് ജയന്റെ നിരൂപണങ്ങൾ എന്ന് ആശംസയർപ്പിച്ചു കൊണ്ട് കെ. സജീവ്കുമാർ പറഞ്ഞു. സജോ പനയംകോട് സ്വാഗതവും ജയൻ മഠത്തിൽ കൃതജ്ഞതയുമർപ്പിച്ചു.
കൊല്ലം അസ്സിസി ആർട്സ് കഫെ ഡയറക്ടർ ഫാ. സി.ഇ സുനിലിന്റെ നേതൃത്വത്തിലാണ് പ്രകാശനവും പുസ്‌തക സംവാദവും സംഘടിപ്പിച്ചത്.
ക്യാപ്‌ഷൻ : ജയൻ മഠത്തിൽ രചിച്ച ആത്മാവിൽ പ്രണയത്തിനു തീ കൊളുത്തുക എന്ന പുസ്‌തകം കൊല്ലം അസ്സിസി ആർട്സ് കഫെയിൽ ഡെപ്യൂട്ടി മേയർ കൊല്ലം മധു പ്രകാശനം ചെയ്യുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ