കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കൊല്ലം ജില്ല സമ്മേളനം ഉദ്ഘടാനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചടയമംഗലം മണ്ണു ഗവേഷണ കേന്ദ്രത്തിലെ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ജില്ല സമ്മേളനത്തില്‍ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ബി.സുരേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കാതിരിക്കാന്‍ കാരണം പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങളിലെ ഉടമകള്‍ ആണ് കാരണം എന്ന് യോഗം വിലയിരുത്തി.
ചടങ്ങില്‍ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു.
പുനലൂര്‍ നിന്നും ജനകീയ കവിതാവേദി പ്രസിഡന്റ് കെ.കെ ബാബു,കവിയും പത്ര പ്രവര്‍ത്തകനുമായ അനില്‍ പന്തപ്ലാവ്,മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആയൂര്‍ ശിവദാസ്, കവിയിത്രി അജിത അശോകന്‍ തുടങ്ങിയവരും കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റെ ആദരവിന് അര്‍ഹരായി. ചടങ്ങില്‍ കൊല്ലം ജില്ലയിലെ വിവിധ മേഖലകളിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി ശങ്കർ, സംസ്ഥാന സമിതിയംഗം വി എസ് ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറി മോഹൻ പൂവറ്റൂർ,കൊട്ടാരക്കര ഡി.വൈ.എസ്.പി. ജി ഡി വിജയകുമാർ,തൃശൂര്‍ പോലീസ് ട്രെയിനിംഗ് കോളേജ് ഡി.വൈ.എസ്.പി രാഗേഷ് തുടങ്ങി നിരവധി പ്രമുഖർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ