ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പുനലൂര്‍ തെരുവ് നായ്ക്കൾ പെരുകി.. പൊറുതി മുട്ടി ജനം.പേപ്പട്ടി വിഷബാധ ഭീഷണി കണ്ണ് തുറക്കാതെ നഗരസഭ അധികാരികള്‍.Kollam Punalur stray dogs have multiplied.Poruti Mutti people. Municipal authorities do not open their eyes to the threat of papatti poisoning.

കൊല്ലം പുനലൂര്‍ തെരുവ് നായ്ക്കൾ പെരുകി.. പൊറുതി മുട്ടി ജനം.പേപ്പട്ടി വിഷബാധ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും കണ്ണ് തുറക്കാതെ നഗരസഭ അധികാരികള്‍.
പുനലൂർ നഗരസഭയിലെ തെരുവുകൾ നിറയെ നായ്ക്കൂട്ടം ഭയന്ന് വിറച്ച് സ്ക്കൂൾ - കോളേജ് വിദ്യാർത്ഥികൾ, പ്രഭാത സവാരിക്കാർ,ബസ് കാത്ത് നിൽക്കുന്നവർ, സാധനം വാങ്ങാൻ കടകളിൽ എത്തുന്നവർ ഇങ്ങനെ പൊതുജനം ആകെ ഭയപ്പാടിലാണ്. 

ചെമ്മന്തൂർ മുനിസിപ്പൽ സ്റ്റേഡിയം,പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഇവ കൂട്ടമായി എത്തി ആക്രമിക്കുന്ന സംഭവങ്ങൾ അനവധി ഇരുചക്ര വാഹന സഞ്ചാരികൾക്ക് പേടി സ്വപ്നമായി. രാത്രി പകല്‍ വ്യത്യാസം ഇല്ലാതെ തെരുവുകള്‍ നിറഞ്ഞ് നായ്ക്കള്‍. രാത്രിയില്‍ യാത്ര ചെയ്യുവാന്‍ ആളുകള്‍ ഭയപ്പെടുകയാണ് എപ്പോള്‍ എവിടെ നിന്നും നായ്ക്കള്‍ ചാടി വീഴും എന്നറിയാന്‍ പറ്റാത്ത അവസ്ഥയാണ്.

സ്കൂള്‍ കുട്ടികള്‍ക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന നിലയില്‍ തെരുവ് നായ്ക്കള്‍ ഉള്ളതും സ്കൂള്‍ കോമ്പൌണ്ടില്‍ നായ്ക്കള്‍ തമ്പടിച്ചിരിക്കുന്നതും സ്കൂളില്‍ നായ്ക്കളുടെ വിസര്‍ജ്യം മൂലവും പൊറുതി മുട്ടിയിരിക്കുകയാണ് വാളക്കോട് എന്‍.എസ്.വി സ്കൂള്‍ അധികൃതര്‍.

പേപ്പട്ടി വിഷബാധ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരുവ് നായ്ക്കളെ ഭയന്ന് രക്ഷകര്‍ത്താക്കള്‍ കുട്ടികളെ വീട്ടില്‍ നിന്നും ബസ് സ്റ്റാന്‍ഡില്‍ കൊണ്ട് വിടുകയും സ്കൂള്‍ സമയം കഴിയുമ്പോള്‍ അധ്യാപകര്‍ കുട്ടികളെ ബസ് കയറ്റി വിടുകയും ആണ് ചെയ്യുന്നത് എന്ന് എന്‍.എസ്.വി സ്കൂള്‍ പ്രധാന അധ്യാപിക അനിത ആര്‍ കെ പറയുന്നു.

ബൈറ്റ് എന്‍.എസ്.വി സ്കൂള്‍ പ്രധാന അധ്യാപിക അനിത ആര്‍ കെ

കഴിഞ്ഞ ദിവസം പുനലൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനു കുറുകെ തെരുവ് നായ ചാടി ബൈക്ക് യാത്രികനായ യുവാവിന് പരുക്കേറ്റു. പുനലൂരിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. കാൽനട യാത്രികരെ ആക്രമിക്കുന്നത് സ്ഥിരം സംഭവം ആണ്. പുനലൂർ മാർക്കറ്റ്, സ്വകാര്യ ബസ്റ്റാന്റ്, എം.എല്‍.എ റോഡ്, ടി.ബി ജംഗ്‌ഷൻ തുടങ്ങി പ്രധാന സ്ഥലത്ത് ഒക്കെ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.പുനലൂര്‍ ടൌണ്‍ പ്രദേശത്ത്‌ മാത്രമല്ല നഗരസഭയുടെ മറ്റുള്ള വാര്‍ഡുകളിലിലും സന്ധ്യ ആയാല്‍ കൂട്ടമായി എത്തുന്ന നായ്ക്കള്‍ മൂലം ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ ഭയമാണ്.

2019 - 20ല്‍ നായ്ക്കളെ വന്ധ്യംകരണം ചെയ്തതായി പറയുന്നുണ്ട്.എന്നാല്‍ ഇവയെ പിടിക്കുന്നത് ആരും കണ്ടിട്ടില്ല എന്നും കടലാസില്‍ മാത്രമാണ് വന്ധ്യംകരണം നടന്നത് എന്നാണ് പരക്കെയുള്ള ആക്ഷേപം.

തെരുവ് നായ്ക്കളുടെ 2017 ല്‍ കടിയേറ്റ മൂന്ന് പേര്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം അനുവദിച്ചത് എന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്.

തെരുവ് നായ വിഷയത്തില്‍ ജസ്റ്റീസ് സിരിജഗന്‍ കമ്മിറ്റിയുടെ ഉത്തരവ് നഗരസഭ നടപ്പിലാക്കാന്‍ തയ്യാറായിട്ടില്ല എന്നും വിവരാവകാശ രേഖളില്‍ പോലും തെറ്റായ വിവരങ്ങള്‍ ആണ് നല്‍കുന്നതെന്ന് പുനലൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് ജി ജയപ്രകാശ് പറയുന്നു. 

ബൈറ്റ്: പുനലൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് ജി ജയപ്രകാശ്

സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം 2016 മുതല്‍ ജസ്റ്റീസ് സിരിജഗന്‍ അധ്യക്ഷനായി പ്രവര്‍ത്തിക്കുന്ന സമിതിയുടെ നിര്‍ദേശ പ്രകാരം കമ്മീഷന്‍ സംബന്ധിച്ച വിവരവും നഷ്ട പരിഹാരത്തിന് അപേക്ഷ നല്‍കേണ്ട വിലാസവും എഴുതി ചേര്‍ത്ത ബോര്‍ഡ് ആളുകള്‍ക്ക് കാണാവുന്ന നിലയില്‍ പരസ്യമായി സ്ഥാപിക്കണമെന്ന നിര്‍ദേശം ഉണ്ടെങ്കിലും പുനലൂര്‍ നഗരസഭയില്‍ സ്ഥാപിച്ചിട്ടില്ല.ഇത് സുപ്രീം കോടതി നിര്‍ദ്ദേശം ലംഘിക്കുകയും നഷട്പരിഹാര വിവരം മറച്ചു വെക്കാനുള്ളതും,നഷ്ടപരിഹാരം സംബന്ധിച്ച് ആളുകളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുകയും കൂടാതെ തെരുവ് നായ്‌ ശല്യത്തിന് ഒരു നടപടിയും സ്വീകരിക്കാതെ ഫണ്ട് വക മാറ്റി ചിലവഴിക്കുവാനുള്ള നഗരസഭയുടെ ഗൂഡലക്‌ഷ്യം ആണെന്നാണ്‌ പരക്കെ ആക്ഷേപം. 

പുനലൂർ താലൂക്ക് ആശുപത്രിയിൽ തന്നെ ദിനം പ്രതി 25 ൽ അധികം ആളുകൾ നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടി എത്തുന്നുണ്ട്.എന്നാല്‍ അധികാരികള്‍ നഷട്പരിഹാര വിവരം മറച്ചു വെച്ചിരിക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് ആര്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്നില്ല എന്നുള്ളതാണ് വസ്തുത.

ന്യൂസ്‌ ബ്യുറോ പുനലൂര്‍

 

Labels: , ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.