
യോഗത്തിൽ പുനലൂർ സബ് ഡിവിഷൻ പരിധിയിലെ എല്ലാ പോലീസ് സ്റ്റേഷനിലെയും എസ്.ഐ, എസ്.എച്ച്.ഒമാരും പങ്കെടുത്തു.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടുവർഷമായി ഓണാഘോഷം ഉണ്ടായിരുന്നില്ല. ആ സാഹചര്യം ഇപ്പോൾ ഇല്ല.
അതിനാൽ തന്നെ വളരെയധികം ജനങ്ങൾ പട്ടണത്തിലേക്കും മറ്റും ഒഴികിയെത്തും ഈ സാഹചര്യം കണക്കിലെടുത്തു പൊതുജന സുരക്ഷയ്ക്ക് വേണ്ടി പോലീസ് എല്ലാ നടപടികളും കൈകൊള്ളുമെന്നും, മദ്യം, മയക്കുമരുന്ന് എന്നിവ തടയുന്നതിനു മുൻകരുതലുകൾ ഉണ്ടാകുമെന്നും റൂറൽ എസ്.പി അറിയിച്ചു. ഗതാഗത പ്രശ്നം ഉണ്ടാകാതിരിക്കാൻ നിയന്ത്രണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും,വ്യാപാര സ്ഥാപനങ്ങൾക്കും ആളുകളെ നിയമിക്കാനുള്ള നിർദേശങ്ങൾ നൽകുമെന്നും. പോലീസ് ട്രാഫിക് വാർഡൻമാരായി വിമുക്ത ഭടൻമാരെ നിയമിക്കുന്നതിന് ആലോചിച്ചു തീരുമാനം എടുക്കുമെന്നും എസ്.പി അറിയിച്ചു.
പുനലൂർ ഫെസ്റ്റ് കണക്കിലെടുത്തു പുനലൂരിൽ ഉണ്ടാകുന്ന ഗതാഗത പ്രശ്നം പരിഹരിക്കാൻ നഗര സഭയുമായി ആലോചിച്ചു വേണ്ട തീരുമാനം കൈക്കൊള്ളാൻ എസ്.പി ഡി.വൈ.എസ്.പി ബി വിനോദിനെ ചുമതലപ്പെടുത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ