
പുനലൂർ പട്ടണത്തിന്റെ മുഴുവൻ ഭാഗങ്ങളുംകൂരിരുട്ടിലാണ്. വ്യാപാര സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും അടച്ചു കഴിഞ്ഞാൽ പട്ടണത്തിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഓണം ഫെസ്റ്റിന് വേണ്ടി വലിയ തയ്യാറെടുപ്പുകൾ നടത്തുന്ന നഗരസഭ നേതൃത്വം ആദ്യം പട്ടണത്തിൽ തെരുവിളക്ക് എങ്കിലും പ്രകാശിപ്പിക്കുകയാണ് വേണ്ടതെന്നും പുനലൂർ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കൺവെൻഷൻ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വിജയത്തിന് വേണ്ടി പുനലൂർ രാജീവ് ഭവനിൽ ചേർന്ന മണ്ഡലം കൺവെൻഷൻ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബ്ലോക്ക് പ്രസിഡണ്ട് സി വിജയകുമാർ.
ആഗസ്റ്റ് 30 നകം എല്ലാ ബൂത്ത് കൺവെൻഷനുകളും വിളിച്ചുചേർത്ത് പുനലൂർ വെസ്റ്റ് മണ്ഡലത്തിൽ നിന്നും 500 പ്രവർത്തകരെ ഭാരത് ജോ യാത്രയിൽ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡണ്ട് ബിജു കാർത്തികേയന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഞ്ചൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി ബി വേണുഗോപാൽ, ഡിസിസി ജനറൽ സെക്രട്ടറി എസ് സി സഞ്ജയ് ഖാൻ, നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ ജി ജയപ്രകാശ്, സെൻട്രൽ മണ്ഡലം പ്രസിഡണ്ട് സജി ജോർജ്, ഓമനക്കുട്ടൻ ഉണ്ണിത്താൻ, റഹീം ചാലക്കോട് എന്നിവർ പ്രസംഗിച്ചു. അഡ്വക്കേറ്റ് ഒമേഗരാജൻ കോർഡിനേറ്റർ,ബിജു കാർത്തികേയൻ ചെയർമാൻ, ഓമനക്കുട്ടൻ ഉണ്ണിത്താൻ ജനറൽ കൺവീനർ എന്നിവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ