ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നവജീവന്‍ സ്വയം സഹായ സംഘത്തിന്റെ മൂന്നാമത് വാര്‍ഷികവും ഓണാഘോഷവും പുനലൂര്‍ പി.എസ്.എസ്.എസ് കൊണ്ഫ്രന്‍സ് ഹാളില്‍ വെച്ച് സംഘടിപ്പിച്ചു.Navajeevan Swayam Sahay Sangh 3rd Annual and Onam Celebration organized at Punalur PSSS Conference Hall.


കൊല്ലം പുനലൂര്‍ നവജീവന്‍ സ്വയം സഹായ സംഘത്തിന്റെ മൂന്നാമത് വാര്‍ഷികവും ഓണാഘോഷവും വിപുലമായ നിലയില്‍ സംഘടിപ്പിച്ചു.

നവജീവന്‍ സ്വയം സഹായ സംഘത്തിന്റെ മൂന്നാമത് വാര്‍ഷികവും ഓണാഘോഷവും പുനലൂര്‍ പി.എസ്.എസ്.എസ് കൊണ്ഫ്രന്‍സ് ഹാളില്‍ വെച്ച് സംഘടിപ്പിച്ചു.

നവജീവന്‍ പ്രസിഡന്റ് ജീജ സുനിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം പി.എസ്.എസ്.എസ്  ഡയറക്ടര്‍ ഫാദര്‍ ജോണ്‍സന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.തികച്ചും മാതൃകാപരമായ വളരെ നല്ല പ്രവര്‍ത്തനങ്ങള്‍ ആണ് ഗ്രൂപ്പ് അംഗങ്ങള്‍ കാഴ്ച വെച്ചതെന്ന് ഫാദര്‍ ജോണ്‍സന്‍ ജോസഫ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

പുനലൂര്‍ പി.എസ്.എസ്.എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇരുപത്തി എട്ട് ഗ്രൂപ്പുകളില്‍പ്പെട്ട ഗ്രൂപ്പാണ് നവജീവന്‍ ഗ്രൂപ്പ്.ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ഗ്രൂപ്പാണ് നവജീവന്‍ ഗ്രൂപ്പ്.ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുവാനും സമൂഹത്തിന്റെ വിവിധ തുറകളില്‍ അവശത അനുഭവിക്കുന്ന ആളുകളുടെ ഇടയില്‍ അനേകം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് എടുത്ത് പറയേണ്ട കാര്യമാണ്. 

ഭിന്നശേഷി കുട്ടികളുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണ് എന്നും ഗ്രൂപ്പ് അംഗങ്ങള്‍ മനസിലാക്കുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ ആയിരിക്കണം എന്നും എസ്.എച്ച്.ജി സെന്‍ട്രല്‍ കൊ ഓര്‍ഡിനേറ്റര്‍ സണ്ണി വി.ഒ നിര്‍ദ്ദേശിച്ചു.

ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഭിന്നശേഷി ഗ്രാമം പ്രൊജക്റ്റ്‌ പുനലൂര്‍ എം.എല്‍.എ പി.എസ് സുപാലിന് നല്‍കുകയും അദ്ദേഹം ഇത് മന്ത്രി സഭയുടെ പരിഗണനക്ക് വേണ്ടി വിഷയം അവതരിപ്പിച്ചതില്‍ പുനലൂര്‍ മൂന്ന് ഏക്കര്‍ സ്ഥലത്ത് ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കാന്‍ വേണ്ടിയുള്ള ഷെല്‍ട്ടര്‍ ഹോമും അതിനോടനുബന്ധിച്ചുള്ള വ്യവസായ യുണിറ്റിനും വേണ്ടിയുള്ള അനുമതി ലഭിച്ചത് നവജീവന്‍ ഗ്രൂപ്പിന്റെ ശ്രമഫലമായി ആണ് ജീജ സുനില്‍ പറഞ്ഞു. 

എസ്.എസ്.എല്‍.സി പ്ലസ് 2 പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ മട്ടുപ്പാവ് കൃഷിയില്‍ കൃഷിവകുപ്പ് ആദരിച്ച ജോയി പാസ്റ്റന്റെ മക്കളായ ജൂബി ജോയിയെയും,ജിബിന്‍ ജോയിയെയും ചടങ്ങില്‍ ആദരിച്ചു.ഗ്രൂപ്പിന്റെ ഓണ സമ്മാനമായി കുറ്റിക്കോണം പ്രൊവിഡന്‍സ് ഹോമിലെ അന്തേവാസികള്‍ക്ക് ഓണക്കോടി കൈമാറി.

നവജീവന്‍ ഗ്രൂപ്പ് സെക്രട്ടറി ഷീന നെല്‍സന്‍ വിപുലമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

എസ്.എച്ച്.ജി സെന്‍ട്രല്‍ കൊ ഓര്‍ഡിനേറ്റര്‍ സണ്ണി വി.ഒ, എസ്.എച്ച്.ജി പുനലൂര്‍ മേഖല കൊ ഓര്‍ഡിനേറ്റര്‍ ഷീലാമ്മ ക്രിസ്റ്റഫര്‍, എസ്.എച്ച്.ജി കൊട്ടാരക്കര മേഖല കൊ ഓര്‍ഡിനേറ്റര്‍ ബിനു ജോര്‍ജ്,ആനിമേറ്റര്‍ ഷൈല ഷാജി എന്നിവര്‍ ആശംസ അറിയിച്ചു സംസാരിച്ചു. 

ഗ്രൂപ്പ് അംഗം സജീന സജി കൃതക്ഞത അര്‍പ്പിച്ചു.

ന്യൂസ്‌ ബ്യുറോ പുനലൂര്‍


Labels: , ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.