ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊട്ടാരക്കര മാർക്കറ്റിൽ വില്പനക്കുള്ള സവാളയും മറ്റു പച്ചക്കറികളും സൂക്ഷിക്കുന്നത് പൊതു ടോയ്‌ലെറ്റിൽ.Onions and other vegetables for sale in Kottarakkara market are kept in public toilets.


കൊട്ടാരക്കര മാർക്കറ്റിൽ വില്പനക്കുള്ള സവാളയും മറ്റു പച്ചക്കറികളും സൂക്ഷിക്കുന്നത് പൊതു ടോയ്‌ലെറ്റിൽ. വൃത്തി ഹീനമായ അന്തരീക്ഷത്തിൽ പച്ചക്കറി സൂക്ഷിക്കുമ്പോഴും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതി.

കൊട്ടാരക്കര ചന്തയിലെ പബ്ലിക് ടോയിലറ്റിലാണ് സവാളയും, പച്ചക്കറികളും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നത്. പുരുഷന്മാരുടെ ശൗചാലയത്തിൽ നിന്നും മലിന ജലവും, മാലിന്യവും ഒലിച്ചിറങ്ങുന്നിടത്താണ് ഭക്ഷ്യ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നത്.
കംഫർട്ട് സ്റ്റേഷന്റെ പിന്നിലും മാലിന്യങ്ങൾ ചാക്കുകെട്ടുകളിൽ വലിച്ചെറിയപ്പെട്ടിരിക്കുന്നു. കംഫർട്ട് സ്റ്റേഷന്റെ കെട്ടിടത്തിൽ വിൽപ്പന ശാലപ്രവർത്തിക്കാനും അനുമതി നൽകിയത് പ്രതിഷേധാർഹമാണ് എന്ന് പൊതുപ്രവർത്തകൻ കോട്ടാത്തല ശ്രീകുമാർ പറഞ്ഞു.
പച്ചക്കറി സാധനങ്ങൾ ടോയിലറ്റിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ ചന്തയിലെത്തുന്ന സ്ത്രീകൾക്കും, ചെറുകിട വനിതാ വ്യാപാരികൾക്കും ശൗചാലയം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്. ആരോഗ്യവകുപ്പും, ഭക്ഷ്യ വകുപ്പും ഇടയ്ക്കിടെ ചന്തയിൽ പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും ഇത്തരം പ്രവർത്തികൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.