ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തെരുവുവിളക്ക് തെരുവുനായ പ്രശ്നത്തിൽ പുനലൂർ നഗരസഭ കൗൺസിൽ യോഗത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിലർമാർ.Opposition councilors staged a strong protest at the Punalur Municipal Council meeting over the issue of the street lamp.

തെരുവുവിളക്ക് തെരുവുനായ പ്രശ്നത്തിൽ പുനലൂർ നഗരസഭ കൗൺസിൽ യോഗത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിലർമാർ.

ഓണക്കാലം വന്നിട്ടും പട്ടണം കുറ്റാകൂരിരുട്ടിലാണെന്നും ഈ ഭരണ സമിതി ചുമതലയേറ്റശേഷം പുതിയ തെരുവുവിളക്കുകൾ സ്ഥാപിക്കുവാനോ നിലവിൽ കിടന്നിരുന്നവ അറ്റകുറ്റപ്പണികൾ ചെയ്യാനോ കഴിഞ്ഞിട്ടില്ലെന്ന് അവർ കുറ്റപ്പെടുത്തി. 

2020-21 വാർഷിക പദ്ധതിയിൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾക്ക് വച്ചിരുന്ന 12.5 ലക്ഷം രൂപയും പുതിയ ലൈറ്റുകൾ സ്ഥാപിക്കാൻ വച്ചിരുന്ന 5 ലക്ഷം രൂപയും ചെലവഴിക്കാതെ പാഴാക്കി.  ഒരു കോടിയിൽപരം രൂപ ചെലവഴിച്ച് സ്ഥാപിച്ചിരുന്ന എൽ.ഇ.ഡി തെരുവുവിളക്കുകൾ ഒരു പ്രയോജനവും ഇല്ലാതെ നിൽക്കുന്നു. അതോടൊപ്പം മറ്റൊരു ബൾബു കൂടി സ്ഥാപിച്ചിട്ടുണ്ട്. രണ്ടും പ്രകാശിക്കുന്നില്ല. എന്നാൽ പുതിയ ബൾബുകൾക്കായി അടുത്ത ദിവസം ടെണ്ടർ നടപടികൾ ആരംഭിക്കുമെന്ന് ഭരണസമിതി വാദിച്ചു.
പുതിയ ബൾബുകൾക്ക് വാർഷികപദ്ധതിയിൽ തുക വച്ചിട്ടുണ്ടെന്ന് പറയുന്ന ഭരണ സമിതി പോസ്റ്റുകളിൽ ഇനി ബൾബിടാൻ ഇടമില്ലെന്ന്  ഓർക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ തിരിച്ചടിച്ചു. നിലവിൽ വാർഡുകളിൽ വിതരണം ചെയ്ത നാമമാത്രമായ ബൾബുകൾ നിലവാരം കുറഞ്ഞതായതിനാൽ ഉടനെ തന്നെ തകരാറിലുമായി. ടെണ്ടർ നടപടികളും തീരുമാനങ്ങളും എല്ലാം കഴിഞ്ഞ ശേഷം ക്രിസ്തുമസിനെങ്കിലും വെളിച്ചം നൽകണമെന്നും പ്രതിപക്ഷം പരിഹസിച്ചു.

പട്ടണത്തിൽ തെരുവുനായ പ്രശ്നം അതിരൂക്ഷമാണെന്നും വീടിൻ്റെ സിറ്റൗട്ടിൽ ഇരിക്കുന്ന കുഞ്ഞുങ്ങളുടെ മുഖം കടിച്ചുപറിക്കുന്ന തരത്തിൽ നായകളുടെ ശല്യം രൂക്ഷമായി. കഴിഞ്ഞ രണ്ടാഴ്ചകൾക്കിടെ 9 പേർക്ക് തെരുവുനായകളുടെ കടിയേറ്റു. തെരുവുനായകളുടെ ആക്രമണത്തിൽ നിരവധി ഇരുചക്രവാഹന യാത്രികർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഏതു സമയവും നായകൾ കടന്നാക്രമിക്കുമെന്ന ഭീതിയിലാണ് പട്ടണവാസികൾ. നടപടികൾ ഉണ്ടായില്ലെങ്കിൽ തെരുവുനായകളെ പിടികൂടി നഗരസഭ ഓഫീസിനുള്ളിൽ കയറ്റി വിടേണ്ടി വരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പു നൽകി. എ.ബി.സി പ്രോഗ്രാം നിർവ്വഹണ ഘട്ടത്തിലായെന്നും ഉടനെ തന്നെ ആരംഭിക്കുമെന്നും ഭരണ സമിതി യോഗത്തിൽ ഉറപ്പുനൽകി.

തെരുവുവിളക്ക് പ്രകാശിപ്പിക്കാത്തതും തെരുവുനായ പ്രശ്നത്തിൽ പരിഹാരം കാണാത്തതും ഗുരുതര വീഴ്ചയാണെന്നും നായകളുടെ കടിയേൽക്കാതെയും, ഇരുട്ടിൽ തട്ടി വീഴാതെയും വേണം ഓണം ഫെസ്റ്റ് കാണാൻ പട്ടണവാസികൾ എത്തേണ്ടതെന്ന ദുരവസ്ഥയാണ് പുനലൂരിലെന്ന് യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ്, എൻ.സുന്ദരേശൻ, ബീന ശാമുവേൽ, കെ.കനകമ്മ, എസ്.പൊടിയൻ പിള്ള, കെ.ബിജു, എം.പി റഷീദ് കുട്ടി, കെ.എൻ.ബിപിൻ കുമാർ, റംലത്ത് സഫീർ, നിർമ്മല സത്യൻ, ജ്യോതി സന്തോഷ് എന്നിവർ കൗൺസിൽ യോഗത്തിൽ അറിയിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.