
ഇത്തിക്കര ബ്ലോക്ക്പഞ്ചായത്തില്‍ ‘ദി സിറ്റിസണ്‍ 2022' ക്യാമ്പയിന്റെ ഭാഗമായി ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍ക്കുള്ള ഭരണഘടന സാക്ഷരത ക്ലാസ് സംഘടിപ്പിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹോളില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. എ. ബദറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എന്‍. സദാനന്ദന്‍ പിള്ള അദ്ധ്യക്ഷനായ ചടങ്ങില്‍ ജില്ല പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എം.കെ.ശ്രീകുമാര്‍, സി.ശകുന്തള, എ. ദസ്തക്കീര്‍, പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അമ്മിണി അമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിര്‍മ്മല വര്‍ഗ്ഗീസ്, എസ്. ആര്‍ രോഹിണി, എന്‍.ശര്‍മ്മ, സനിത രാജീവ്, സിനി അജയന്‍, ബിന്ദു ഷിബു, ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍, കില ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍, പഞ്ചായത്ത്തല ആര്‍.പിമാര്‍ സി.ഡി.പി.ഒ രഞ്ജിനി, സെക്രട്ടറി എസ്.ശംഭു തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ