ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അലിമുക്ക് അച്ചൻകോവിൽ പാതയിൽ ചെമ്പനരുവിയില്‍ വഴിയാത്രക്കാരനെ കാട്ടാന ചവിട്ടി കൊന്നു. വനംവകുപ്പ് സുരക്ഷാ നടപടികള്‍ എടുക്കുന്നില്ല.A passer-by was trampled to death by a wildebeest in Chempanaruvi on the Alimuk Achankovil road. The forest department is not taking any security measures.

അലിമുക്ക് അച്ചൻകോവിൽ പാതയിൽ ചെമ്പനരുവിയില്‍ വഴിയാത്രക്കാരനെ കാട്ടാന ചവിട്ടി കൊന്നു. വനംവകുപ്പ് സുരക്ഷാ നടപടികള്‍ എടുക്കുന്നില്ല.
അച്ചന്‍കോവില്‍ - അലിമുക്ക് പാതയില്‍ തുറപ്പാലത്തിനും കല്‍ച്ചിറയ്ക്കും മധ്യേ കടമ്പുപാറ അമ്പലത്തിന് സമീപമാണ് സംഭവം.ആളെ തിരിച്ചറിഞ്ഞിട്ടില്ല.

പ്രദേശത്ത് എങ്ങും ഉള്ള ആള് അല്ല മരിച്ചത്. മാനസിക അസ്വാസ്ഥ്യമുള്ള ഒരാൾ തുണി കെട്ടുമായി അതുവഴി നടന്നു പോകുന്നത് കണ്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു.ഇദ്ദേഹമാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.കൊലവിളി നടത്തിയ ആന പ്രദേശത്ത് ഭീകര അന്തരീക്ഷം സൃഷ്ടിച്ചാണ് മടങ്ങിയത്. 

തിങ്കളാഴ്ച്ച രാവിലെ 6 മണിക്കാണ് അപകടം നടന്നതെന്ന് പറയുന്നു.പതിവു പോലെ വനംവകുപ്പ് മുടന്തന്‍ ന്യായവുമായി എത്തി. മാനസിക വിഭ്രാന്തി ഉള്ള ആളാണെന്നും കഴിഞ്ഞ കുറച്ചുനാളുകളായി ഈ പ്രദേശത്ത് കറങ്ങി നടന്നിരുന്ന ആളാണെന്നും വനപാലകര്‍ അറിയിച്ചു.ഇതില്‍ നിന്നും മരിച്ച ആളിന്റെ കുഴപ്പം കൊണ്ടാണ് അപകടം സംഭവിച്ചത് എന്ന് വനംവകുപ്പ് സൂചിപ്പിക്കുന്നത്.

അച്ചന്‍കോവില്‍ - അലിമുക്ക് പാതയിലാണ് കാട്ടാന ബസിന് മുന്നില്‍ നിലയുറപ്പിക്കുന്നത് പതിവ് കാഴ്ച. പാതയിലെ വളയം, അറുതലക്കയം, തുറ, കോടമല എന്നിവടങ്ങളിലാണ് കാട്ടാന റോഡിലെ യാത്രയ്ക്ക് തടസം വരുത്തുന്നത്. 

രണ്ട് ദിവസമായി തുറ പാലത്തിന് സമീപത്താണ് കാട്ടുകൊമ്പന്‍ പ്രത്യക്ഷപ്പെടുന്നത്. കാട്ടില്‍ നില്‍ക്കുന്ന കൊമ്പന്‍ വാഹനത്തിന്റെ ശബ്ദം കേള്‍ക്കുന്നതോടെ റോഡിലേക്ക് ഓടിയെത്തും. ഏകദേശം ഒരു മണിക്കൂറോളം റോഡില്‍ നില്‍ക്കും. ചില സമയങ്ങളില്‍ റോഡില്‍ക്കൂടി നടക്കും. ഇത്രയും സമയം വാഹനങ്ങള്‍ പാതയില്‍ത്തന്നെ നിര്‍ത്തിയിടും.ചില സമയങ്ങളില്‍ ഇരു ചക്രവാഹനങ്ങളെ അതിവേഗം പിന്തുടരും. 

വലിയ വാഹനങ്ങള്‍ക്ക് ഭീതിയില്ലാതെ യാത്ര ചെയ്യാമെങ്കിലും ഇരുചക്രവാഹനത്തിലും കാറുകളിലും എത്തുന്നവരുടെ മുന്നിലേക്ക് പെട്ടെന്ന് ആന എത്തിയാല്‍ എന്തു സംഭവിക്കുമെന്ന് പറയാന്‍ സാധിക്കില്ല. അലിമുക്ക് പാതയുടെ ഇരുവശവും കാട് മൂടിക്കിടക്കുന്നതിനാല്‍ ആന റോഡിന്റെ വശത്തു നിന്നാല്‍പ്പോലും കാണാന്‍ സാധിക്കില്ല.റോഡിന്റെ വശങ്ങളിലെ കാട് കളയുവാന്‍ ഒരു നടപടിയും ഇല്ല.കൂടാതെ വഴിവിളക്കുകള്‍ സ്ഥാപിക്കുവാന്‍ നടപടികള്‍ എടുക്കുന്നില്ല.

അച്ചന്‍കോവില്‍ നിവാസികള്‍ക്ക് ആനയുടെ സാന്നിധ്യം അറിയാമെന്നതിനാല്‍ വാഹനം സൂക്ഷിച്ചാണ് ഓടിക്കുന്നത്. എന്നാൽ പുറത്തുനിന്ന് എത്തുന്നവർ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്.

ഈ ഭാഗത്ത് രണ്ടാഴ്ചയായി കാട്ടാനയുടെ ശല്യമുണ്ടായിരുന്നു. കഴിഞ്ഞ ഞായര്‍ രാത്രിയില്‍ ആനയെ കണ്ട് പേടിച്ച് ബൈക്ക് വെട്ടിച്ചയാൾക്ക് റോഡിൽ വീണ് പരുക്കേറ്റിരുന്നു. അച്ചന്‍കോവില്‍ സ്വദേശിയായ സജിദാസ് ആണ് അപകടത്തില്‍പ്പെട്ടത്. പുനലൂരില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.  

അലിമുക്ക് - അച്ചന്‍കോവില്‍ പാതയില്‍ സ്ഥിരമായി കാട്ടാന ശല്യമുണ്ടെങ്കിലും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് മുൻകരുതലുകളൊന്നും എടുത്തില്ല. വാഹനങ്ങള്‍ തടയുകയും ആളുകളെ വിരട്ടിയോടിക്കുകയും ചെയ്തിട്ടും വനംവകുപ്പ് തിരിഞ്ഞു നോക്കിയിട്ടില്ല. മൂന്നാഴ്ച മുന്‍പ് അച്ചന്‍കോവിലില്‍ അഡ്മിഷന്‍ എടുക്കാനെത്തിയ പിതാവിനേയും മകളേയും കാട്ടാന ആക്രമിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ച ബൈക്ക് ആന തകര്‍ത്തിരുന്നു. തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്.

സമാന്തരമായ അവസ്ഥ ആണ് മാമ്പഴത്തറയും ഉള്ളത് രാത്രി കാലങ്ങളില്‍ ആളുകള്‍ മദ്യപിക്കാന്‍ ഇവിടെ എത്താറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു.ഈ വിഷയത്തില്‍ വനവകുപ്പ് ശ്രദ്ധിച്ചില്ലെങ്കില്‍ അടുത്ത മരണം ഉപ്പുകുഴി-മാമ്പഴത്തറ റോഡില്‍ നടക്കും എന്നുള്ളതിന് തര്‍ക്കം ഇല്ല.

മനുഷ്യരെ കൊന്നാല്‍ അലംഭാവത്തോടെ ഇടപെടുന്ന വനംവകുപ്പ് കൃഷിയിടത്തില്‍ പന്നിയോ മറ്റ് ഏതെങ്കിലും മൃഗങ്ങളോ കെണിയിലോ കുരുക്കിലോ പെട്ട് ചത്താല്‍ ഉടന്‍ ഓടിയെത്തി വലിയ വകുപ്പുകള്‍ ചാര്‍ത്തി കേസ് എടുത്തു ആളുകളെ ജയിലില്‍ ഇടും. വന്യമൃഗങ്ങള്‍ വളരെയധികം പെരുകിയ സ്ഥിതിയില്‍ ആണ്.

വന്യമൃഗങ്ങളെ നിയന്ത്രിക്കാതെ ഇവയെ ഉപയോഗിച്ച് ആളുകളെ കുടി ഒഴിപ്പിക്കുന്ന കുടില നടപടികള്‍ ആണ് അധികാരികള്‍ കാണിക്കുന്നത്. നിയമങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയും പൊതു നന്മക്ക് വേണ്ടിയുംആകണം.ഇനിയും എത്ര ജീവനുകള്‍ പൊലിയേണ്ടി വരും അധികാരികളുടെ കണ്ണ് തുറക്കും.

എന്നാല്‍ വന്യമൃഗ ആക്രമണം ഉണ്ടായാല്‍ അതിനെ വളരെ ലാഘവത്തോടെയാണ് വനംവകുപ്പ് കൈകാര്യം ചെയ്യുന്നത് എന്ന് പരക്കെ ആക്ഷേപം ഉണ്ട്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.