
തിരുവനന്തപുരം: കാസർകോഡ് നിന്നും വർഷങ്ങൾക്ക് മുൻപ് വർക്കലയിൽ എത്തി ഇവിടെ പ്രസ്സ് ഫോട്ടോ ഗ്രാഫർ ആയി ജീവിക്കുകയായിരുന്നു. ഫോട്ടോഗ്രാഫി രംഗത്തും ഓൺലൈൻ മാധ്യമ രംഗത്തും നിറ സാന്നിധ്യമായിരുന്ന അജിത് പി ആർ ഡി യുടെ താത്കാലിക ഫോട്ടോഗ്രാഫർ ആയിരുന്നു.എ കെ പി എ അംഗവും, കേരള പത്രപ്രവർത്തക അസോസിയേഷൻ അംഗവും ആയിരുന്നു അജിത്ത്.
വർക്കല മേലേ ഗ്രാമത്തിൽ അജിത് ഒറ്റയ്ക്ക് താമസിച്ചിരുന്ന മുറിയിൽ നിന്നും അദ്ദേഹത്തെ 2 ദിവസമായി പുറത്ത് കാണാത്തതിനെ തുടർന്ന് നാട്ടുകാർ വർക്കല പോലീസിനെ അറിയിക്കുകയും, പോലീസ് സംഭവ സ്ഥലത്ത് എത്തി മുറി പരിശോധന നടത്തിയപ്പോൾ മരിച്ച അവസ്ഥയിൽ കണ്ടെത്തു കയുമായിരുന്നു.
തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും ബന്ധുക്കൾ എത്തിയതിന് ശേഷമാണ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.. ഭാര്യ ശ്രീജ, ഇരട്ട പെൺകുട്ടികൾ അടക്കം മൂന്ന് പെൺമക്കൾ ആണ് അജിത്തിന്. വർക്കലയിലെ പൊതു പരിപാടികളിലും, സാംസ്കാരിക പരിപാടികളിലും ഒക്കെ തന്റെ ക്യാമറയുമായി തിരശീലക്ക് മുന്നിൽ ഉണ്ടായിരുന്ന നമ്മുടെ സഹ പ്രവർത്തകൻ മരണമെന്ന തിരശീലക്ക് പിന്നിൽ മറഞ്ഞു.
കേരള പത്രപ്രവർത്തക അസോസിയേഷന്റെ ആദരാഞ്ജലികൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ