വാർത്തകളെ തുടർന്നും എന്‍.സി.പി തെന്മല മണ്ഡലം കമ്മറ്റിയുടെ പ്രതിഷേധവും മൂലം ഉറുകുന്ന് ജംഗ്ഷൻ മുതൽ സൊസൈറ്റി ജംഗ്ഷൻ വരെയുള്ള സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള വൈദ്യുതി ലൈനുകൾ പുനർസ്ഥാപിച്ചു.
നിരവധി ആളുകൾ നടന്നു പോകുന്ന സ്ഥലമാണ് ഇതു വഴിവിളക്കുകൾ ഇല്ലാത്തതു കൽനടക്കാരെ വളരെ ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയായിരുന്നു.
നിരവധി ആളുകൾ പ്രതിഷേധാവുമായി രംഗത്തെത്തിയിരുന്നു. പഞ്ചായത്ത് അധികൃതർ വൈദ്യുതി ബോർഡിൽ തുക അടിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ലൈനുകൾ വലിച്ചത്.
എന്‍.സി.പി മണ്ഡലം പ്രസിഡന്റ് സന്തോഷ് ഉറുകുന്ന്, സുധീർ സോമരാജൻ, സുലൈമാൻ, ഉഷാകുമാരി, അജികുമാർ കെ.പി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.
ഇതു കൂടാതെ റോഡിനോട് ചേർന്ന ടി.കെ.എം എസ്റ്റേറ്റ് കാടുമൂടിയ നിലയിൽ ആണ്. ഇവിടം പന്നികളുടെയും മറ്റു വന്യജീവികളുടേയും ആവാസ കേന്ദ്രമാണ്.
പരിസരവാസികളുടെ വീടുകളിൽ എപ്പോഴും പന്നികളുടെ ശല്യമാണ്. പ്രായമായവരും കുട്ടികളും ഉൾപ്പെടെ ഉള്ളവർ ആണ് ഇവിടെ ഭയത്തോടെ താമസിക്കുന്നത്.
ഈ കാടുകൾ വെട്ടിമാറ്റുന്നതിന് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നും ഉടൻ തന്നെ നടപടികൾ സ്വീകരിക്കണമെന്ന് എന്‍.സി.പി തെന്മല മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
വന്യമൃഗ അക്രമം ഉണ്ടായാൽ മാത്രമേ പഞ്ചായത്ത് ഭാഗത്തു നിന്നും നടപടി ഉണ്ടാകൂ എന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ