*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ഓണച്ചന്ത വഴി പൊതു ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കും : മന്ത്രി ജി.ആര്‍. അനില്‍.Products will be made available to the public at fair prices through Onachanta: Minister G.R. Anil

സപ്ലൈകോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഓണച്ചന്ത വഴി ന്യായവിലയ്ക്ക് ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന്  ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. കാപക്‌സിന്റെ പെരുമ്പുഴ കശുവണ്ടി ഫാക്ടറി സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

കശുവണ്ടി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി  സംസ്ഥാനത്തെ എല്ലാ സപ്ലൈകോ വിപണന കേന്ദ്രങ്ങളിലും കശുവണ്ടി ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കും. ഗുണമേ•യുള്ള ഉത്പ്പന്നങ്ങള്‍ ഉറപ്പാക്കുന്നതിനോടൊപ്പം നിലവിലെ പ്രതിസന്ധിക്ക്  കൈത്താങ്ങാകുന്നതിനാണ് ഗുണനിലവാരം ഉറപ്പാക്കിയ കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും കാപെക്‌സിന്റെയും ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ വിപണി ഉറപ്പാക്കുന്നത്.

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് കൂടി കണക്കിലെടുത്താണ് കശുവണ്ടി, നെയ്യ്, ഏലയ്ക്ക തുടങ്ങിയ ഉത്പ്പന്നങ്ങള്‍ സര്‍ക്കാരിന്റെ ഓണ കിറ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ആഭ്യന്തര വിപണിയില്‍  ഇടപ്പെടല്‍ നടത്തിയാല്‍ പ്രതിസന്ധിയിലും പിടിച്ചുനില്‍ക്കാനാകും.

കൃത്യസമയത്ത് എല്ലാവരിലേക്കും ഓണക്കിറ്റ് എത്തിക്കും.  കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 983572 കിറ്റുകളാണ് നല്‍കിയതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഓണക്കിറ്റിലേക്ക് 80 ലക്ഷത്തോളം കശുവണ്ടി പാക്കറ്റുകള്‍ സമയബന്ധിമായി തയ്യാറാക്കിയ കശുവണ്ടി വികസന കോര്‍പറേഷന്‍, കാപെക്സ് എന്നിവയുടെ   തൊഴിലാളികള്‍, മാനേജ്മെന്റ് എന്നിവരെ മന്ത്രി അഭിനന്ദിച്ചു.

കാഷ്യു വികസന കോര്‍പറേഷന്റെയും കാപെക്സിന്റെയും ഉപഹാരം മന്ത്രിക്ക് കൈമാറി. കാപെക്സിന്റെ ഫാക്ടറികളിലെ തൊഴിലാളികളില്‍ ഗുരുതര രോഗം ബാധിച്ചവര്‍ക്കുള്ള ഓണക്കിറ്റ് മന്ത്രി വിതരണം ചെയ്തു.  കാപെക്സ് ചെയര്‍മാന്‍ എം. ശിവശങ്കരപ്പിള്ള അധ്യക്ഷനായിരുന്നു. സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍,സി. ഡി. സി. എം.ഡി ഡോ. രാജേഷ് രാമകൃഷ്ണന്‍, തൊഴിലാളി യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.