
ഭരണഘടനെയെക്കുറിച്ച് കൃത്യമായ അവബോധം ഓരോരുത്തര്‍ക്കും ഉണ്ടാകണം എന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ദി സിറ്റിസണ്‍ ഭരണഘടന സാക്ഷരതാ പരിപാടിയോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിലെ ജയന്‍ സ്മാരക ഹാളില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി-അധ്യാപക സംഗമവും സംവാദവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൗലിക അവകാശങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിലേ അവകാശനിഷേധങ്ങള്‍ തിരിച്ചറിയാനാകൂ. ഭരണഘടനാമൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ അവയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രദ്ധിക്കണം. ഓരോ വീട്ടിലും ഭരണഘടനയുടെ സാന്നിദ്ധ്യമുണ്ടാകണം. ഇതു ലക്ഷ്യമാക്കിയാണ് രാജ്യത്ത് ആദ്യമായി കൊല്ലം ജില്ല സമ്പൂര്‍ണ സാക്ഷരത എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. ഇതിന് മുന്‍കൈയെടുക്കുന്ന ജില്ലാ പഞ്ചായത്ത് അഭിനന്ദനം അര്‍ഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനായി. ലോക്‌സഭാ മുന്‍ അംഗം ഡോ. എ. സമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ ഡോ. പി. കെ. ഗോപന്‍, അനില്‍ എസ്. കല്ലേലിഭാഗം, ജെ. നജീബത്ത്, വസന്താ രമേശ്, ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി എം. വിശ്വനാഥന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ജെ. ആമിന, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. ഐ. ലാല്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ