ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ ആശാഭവന്റെയും ജി-ടെക്ക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷൻ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓണസദ്യയും അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു.Punalur Ashabahan and G-Tech Computer Education Center jointly organized Onasadya and award distribution.

പുനലൂര്‍ ആശാഭവന്റെയും ജി-ടെക്ക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷൻ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓണസദ്യയും അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികളും സമ്മാന വിതരണവും നടത്തി.

രാവിലെ 11 മണിക്ക് പുനലൂര്‍ ആശാഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ജി-ടെക്ക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷൻ പുനലൂര്‍ സെന്റര്‍ ഉടമ പ്രിന്‍സ് ത്രിക്കണ്ണമംഗലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ ഷൈജു ഉദ്ഘാടനം ചെയ്തു. തുമ്പോട് വാര്‍ഡ്‌ കൌണ്‍സിലര്‍ നാസില ഷാജി മുഖ്യഅതിഥി ആയി.

ജി-ടെക്ക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷൻ പുനലൂര്‍ സെന്ററിലെ കുട്ടികള്‍ വിവിധ കലാപരിപാടികളും ജിനേഷ് മിമിക്രിയും ഗാനങ്ങളും അവതരിപ്പിച്ചു.

അമൃത ടിവി സിങ്ങര്‍മാരായ വീണ,ദേവനാരായണന്‍ തുടങ്ങിയവരുടെ ഗാനങ്ങള്‍ ആശാഭവന്‍ അന്ധേവാസികള്‍ ആയ ഭിന്നശേഷി കുട്ടികളെ ഏറെ സന്തോഷിപ്പിച്ചു.

ജി-ടെക് സംസ്‌ഥാന കലോത്സവത്തില്‍ സോളോ ഡാന്‍സ് സെക്കന്റ്‌ റണ്ണര്‍ അപ്പ് ആയ പത്ത് വയസുകാരി അഞ്ചല്‍ നെട്ടയം സ്വദേശി അനാമികയുടെ ഡാന്‍സ് കാണികളെ ഏറെ സന്തോഷിപ്പിച്ചു.തുടര്‍ന്ന് കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ ഷൈജു അനാമികക്ക് ട്രോഫി കൈമാറി. 

ആശാഭവനില്‍ നടത്തിയ വിവിധ കലാ മത്സരങ്ങളുടെ സമ്മാനങ്ങള്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് നല്‍കി.ചടങ്ങില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ ഉള്ള വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു.

ന്യൂസ്‌ ബ്യുറോ പുനലൂര്‍

 


 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.