ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്നതിനായി തൃശൂർ വി.എസ്.എസ്.സി. Thrissur VSSC to give football training to children.

കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്നതിനായി 2015 ഇൽ  രൂപീകരിച്ച ക്ലബ്ബ്‌ ആണ് . വി.എസ്.എസ്.സി.

തൃശൂർ ഗവർണ്മൻറ് എഞ്ചിനിയറിങ്ങ് കോളജിലെ പൂർവ്വ വിദ്യാർത്ഥികളാണ് ഈ ഉദ്യമത്തിൻറെ പുറകിൽ പ്രവർത്തിക്കുന്നത്.നിലവിൽ 5 മുതൽ 15 വയസ്സു വരെയുള്ള നൂറിൽപരം കുട്ടികൾക്ക് പ്രതിവാരം രണ്ടു തവണകളായി പ്രമുഖ ക്ലബ്ബുകളിലെ പ്രൊഫഷണൽ കളിക്കാർ പരീശീലനം  നൽകി വരുന്നു. 

ക്ലബിൻറെ പുറകിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കൂട്ടായ്മയും അവരുടെ ഒഴിവ് സമയം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചിരിക്കുകയാണ്. 

കോളജ് കാലം മുതൽക്കേ സ്പോർട്ട്സിനോടുള്ള താൽപര്യവും പുതിയ തലമുറയിലെ കുട്ടികൾക്ക് ഫുട്ബാളിനോടുള്ള താത്പര്യവും ആണ് ഞങ്ങളെ ഈ ഉദ്യമത്തിലേക്ക് എത്തിച്ചതെന്ന് ക്ലബ്ബിനെ മുൻ നിരയിൽനിന്ന് നയിക്കുന്ന സജീർ,ഗോപാൽ, അഭിലാഷ് എന്നിവർ പറഞ്ഞു.

ക്ലബ്ബ് ഏഴാം വർഷത്തേക്ക് ചുവട് വെക്കുമ്പോൾ, പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വൻതോതിലുള്ള വർദ്ധനയ്ക് സാക്ഷ്യം വഹിക്കുകയാണ്. 

മറ്റുള്ള  ക്ലബ്ബുകളിൽ നിന്ന് വ്യത്യസ്ഥമായി കുട്ടികളുടെ രക്ഷിതാക്കളും സജീവമായി പങ്കെടുത്ത് ഒരോ പരിശീലന സെഷനും പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ക്ലബ്ബിന്റെ കൂടെ നിൽക്കാറുണ്ട്. മാതാപിതാക്കളുടെ സജീവപിന്തുണയാണ് ക്ലബ്ബിന്റെ വിജയത്തിന്റേയും മുന്നോട്ടുള്ള പ്രയാണത്തിന്റെയും ആധാരം.

മൊബൈലിലും കമ്പ്യൂട്ടറിലും മാത്രം ഒതുങ്ങി കൂടുന്ന പുതുതലമുറയെ പച്ചപുല്ലണിഞ്ഞ ഫുട്ബാൾ മൈതാനത്തേക്ക് മടക്കികൊണ്ട് വന്ന് അവരുടെ മാനസികവും കായികവുമായ ആരോഗ്യത്തെ ദൃഡപ്പെടുത്തുന്നതിന് വി.എസ്.എസ്.സി ചെയ്യുന്ന സേവനങ്ങൾ സമാനതകളില്ലാത്തതാണ്. ക്ലബ്ബിനെയും പരിശീലന സെഷനുകളെയും കുറിച്ചുള്ള വിശദാംശങ്ങളും പരിശീലന ഫെസിലിറ്റിയുടെ ഫോട്ടോയും ഇതിൻ്റെ കൂടെ ലഭ്യമാണ്.

ബന്ധപ്പെടുക

Gopal  +974 55917133
Sajeer  +974 55841957
Abilash +974 50333449

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.