
കോർ ഡ്രില്ലിങ് മെഷിന്റെ സഹായത്തോടെ യാണ് റോഡിൽ പരിശോധന നടന്നത്.
കേരളത്തിൽ ആകെ പുതിയതായി ടാർ ചെയ്ത റോടുകളിൽ ഇത്തരത്തിൽ പരിശോധന നടന്നു വരുന്നു. ജില്ലാ അടിസ്ഥാനത്തിൽ ആണ് പരിശോധന.
കൊല്ലം ജില്ലയിലെ പരിശോധന പുനലൂരിൽ ആണ് ആരംഭിച്ചത്.12 റോഡുകൾ പരിശോധിക്കും.. പുനലൂർ പാപ്പന്നൂർ 9 കിലോമീറ്റർ റോഡിൽ പരിശോധന നടത്തി.
ഈ റോഡിൽ തന്നെ ടി.ബി ജംഗ്‌ഷന് സമീപം പൈപ്പ് പൊട്ടൽ മൂലം റോഡിന്റെ കുറച്ചു ഭാഗം തകർന്നിരുന്നു.
തകർന്ന ഭാഗത്തെ പൈപ്പ് അറ്റകുറ്റപ്പണിക്കു വേണ്ടി റോഡ് പൊളിച്ചിരുന്നു.വിജിലൻസ് പരിശോധനക്ക് എത്തിയപ്പോൾ തന്നെ വാട്ടർ അതോർറ്റി പണിക്കു എത്തിയത് ദുരൂഹതക്കു ഇടയാക്കി. (Byte )ബി.എം,ബി.സി നിലവാരത്തിൽ പണി തുടങ്ങുന്നതിനു മുൻപ് തന്നെ ജല അതോറിറ്റിയുടെ കാലപഴക്കം ചെന്ന പൈപ്പ് സ്ഥാപിക്കേണ്ടുന്നതായിരുന്നു. എന്നാൽ അത് ഉണ്ടായില്ല അതാണ് ഇപ്പോൾ റോഡ് തകരാൻ കാരണമായത്.
കോർ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് ടാറിങ് സ്ഥലം കുഴിച്ചെടുത്തു പരിശോധിച്ചപ്പോൾ 12.4cm ആണ് ബി.എം, ബി.സി എന്ന് കാണാൻ സാധിച്ചത്.ഇത് ഇത് ലാബിൽ പരിശോധന നടത്തി ഗുണനിലവാരം പരിശോധിക്കും. ഇത് ശേഖരിക്കുന്നതിന് ആയി കൊല്ലത്തു നിന്നുള്ള ക്വാളിറ്റി കണ്ട്രോൾ ഉദ്യോഗസ്ഥരും എത്തിയിരുന്നു.
പുതിയതായി റോഡ് പണിഞ്ഞു കഴിഞ്ഞു 6 മാസത്തിനു മുൻപ് ഇത്തരത്തിലുള്ള പരിശോധന നടത്തിയിരിക്കണം എന്നാണ് സർക്കാർ തീരുമാനം.
പോലീസ്, വിജിലൻസ് ഉദ്യോഗസ്ഥരും, പൊതുമരാമത്ത് ഉദ്യോഗസ്ഥരും,പൊതു പ്രവർത്തകരും സ്ഥലത്തു ഉണ്ടായിരുന്നു.
പാപ്പന്നൂർ റോഡിൽ സ്ഥലം ഏറ്റെടുപ്പ് തടസ്സം മൂലം 200 മീറ്റർ സ്ഥലത്ത് ഇപ്പോൾ ഒരു പണിയും നടത്തിയിട്ടില്ല ഈ സ്ഥലവും വിജിലൻസ് സംഘം പരിശോധിച്ചു.
ന്യൂസ് ബ്യുറോ പുനലൂര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ