
ദേശീയ പാത 766 കോഴിക്കോട് കൊല്ലങ്ങൽ റോഡിൽ താമരശ്ശേരി ചുങ്കം ഗ്രാമ ന്യായാലയത്തിന് മുൻവശത്ത് രൂപപ്പെട്ട ഗട്ടർ വെട്ടിക്കുന്നതിനിടെ ഓട്ടോ മറിഞ്ഞ് താമരശ്ശേരി ഓട്ടോസ്റ്റാൻ്റിലെ ഡ്രൈവർ കണ്ണിയിരിപ്പിൽ അനീഷ് കുമാറിന് ഗുരുതരമായി പരിക്കേറ്റു.ഓട്ടോറിക്ഷയും തകർന്നു.
മൂന്നു മീറ്ററിലധികം വ്യാസത്തിൽ രൂപപ്പെട്ട ഗട്ടർ മാസങ്ങൾ പിന്നിട്ടിട്ടും അടക്കാനുള്ള യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല.
നിരവധി ഇരുചക്രവാഹനങ്ങൾ കുഴിയിൽ ചാടി പതിവായി അപകടത്തിൽപ്പെടുന്നുണ്ട്.
ദേശീയപാതയിലെ കുഴികൾ നികത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും മണ്ണിൽക്കടവ് മുതൽ അടിവാരം വരെയുള്ള 20 കിലോമീറ്റർ ദൂരത്തിൽ നൂറുക്കണക്കിന് കുഴികളാണ് നികത്താതെ കിടക്കുന്നത്.പാറപ്പൊടിയിട്ട് നികത്തിയ ഏതാനും കുഴികളും മഴ പെയ്തതോടെ പൂർവ്വസ്ഥിതിയിൽ ആയിട്ടുണ്ട്. ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് അപകടമുണ്ടായത്.അനീഷ് കുമാർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ