ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തെരുവ് നായ ശല്യം ഉണ്ടായാൽ ആർക്കാണ് പരാതി കൊടുക്കേണ്ടത്?.Who should complain about stray dog ​​harassment?

തെരുവ് നായ ശല്യം ഉണ്ടായാൽ ആർക്കാണ് പരാതി കൊടുക്കേണ്ടത്?
പഞ്ചായത്ത് രാജ് ആക്ട് _Section 166 Schedule III 27 & 2001ലെ Animal Birth Controls (Dogs) Rules  Section 6, 7_ പ്രകാരം  പഞ്ചായത്താണ് നടപടി എടുക്കേണ്ടത്.
_Prevention of Cruelty to Animals Act 1960_ പ്രകാരം നായകളെ കൊല്ലുവാനുള്ള അധികാരം പഞ്ചായത്തിനില്ല.
പഞ്ചായത്ത് നടപടിയെടുത്തില്ലെങ്കിൽ ആരെയാണ് സമീപിക്കേണ്ടത്?
ക്രിമിനൽ നടപടി ചട്ടം _133 (1)(f)_ പ്രകാരം പൊതുജനങ്ങൾക്ക് കളക്ടറെ സമീപിക്കാം. കളക്ടർ നടപടി എടുക്കേണ്ടതാണ്. മനുഷ്യജീവന് അപകടകരമായ മൃഗങ്ങളിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത കലക്ടർക്കുണ്ട്.
എന്താണ് ജസ്റ്റിസ് സിരിഗജൻ കമ്മിറ്റി?
_WP(C )599/2015_ നമ്പറായ കേസിൽ തെരുവുനായയുടെ ആക്രമണം മൂലം പരിക്കു പറ്റുന്ന ആളുകൾക്ക് നഷ്ടപരിഹാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങിച്ചു കൊടുക്കുവാനും, ചികിത്സാസൗകര്യങ്ങൾക്ക് വേണ്ട സംവിധാനം ഒരുക്കുവാനുമായിട്ടുമാണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചിട്ടുള്ളത്.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം 2016 മുതല്‍ ജസ്റ്റീസ് സിരിജഗന്‍ അധ്യക്ഷനായി പ്രവര്‍ത്തിക്കുന്ന സമിതിയുടെ നിര്‍ദേശ പ്രകാരം കമ്മീഷന്‍ സംബന്ധിച്ച വിവരവും നഷ്ട പരിഹാരത്തിന് അപേക്ഷ നല്‍കേണ്ട വിലാസവും എഴുതി ചേര്‍ത്ത ബോര്‍ഡ് ആളുകള്‍ക്ക് കാണാവുന്ന നിലയില്‍ പരസ്യമായി സ്ഥാപിക്കണമെന്നാണ് ഉത്തരവ്.
തെരുവുനായയെ നിയന്ത്രിക്കുന്നകാര്യത്തിൽ   പഞ്ചായത്ത് പരാജയപ്പെട്ടാൽ ജസ്റ്റിസ് സിരിഗജൻ കമ്മിറ്റിയെ സമീപിക്കാമൊ?
ഇക്കാര്യത്തിൽ ഉത്തരവിറക്കാൻ സിരിഗജൻ  കമ്മിറ്റിക്ക് അധികാരമില്ല.
Animal Birth Control Rules 2001 പ്രകാരം മുനിസിപ്പാലിറ്റിയും/  പഞ്ചായത്തിലും/ കോർപറേഷനിലും തെരുവുനായ നിയന്ത്രണത്തിന് വേണ്ടി എന്ത് നടപടികളാണ് എടുക്കേണ്ടത്?
തെരുവുനായകളെ പിടിച്ചുകെട്ടി സംരക്ഷിക്കുവാൻ വേണ്ട  ഷെൽട്ടറുകൾ ഉണ്ടാക്കുക, നായകളുടെ എണ്ണം കുറയ്ക്കുവാൻ അവയെ Sterilize ചെയ്യുക എന്നീ പ്രവർത്തികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യേണ്ടതാണ്. കൂടാതെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ നിയമ പ്രകാരം ഒരു മോണിറ്ററിങ് കമ്മിറ്റി നിലവിൽ ഉണ്ടാവേണ്ടതാണ്. ഈ മോണിറ്ററിംഗ് കമ്മിറ്റി നിങ്ങളുടെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിലവിൽ ഉണ്ടോയെന്നും ആരൊക്കെയാണ് അംഗങ്ങൾ എന്നും പഞ്ചായത്തിലേക്ക് വിവരാവകാശനിയമപ്രകാരം എഴുതി ചോദിച്ചാൽ വ്യക്തമായ മറുപടി ലഭിക്കും.

തെരുവുനായയുടെ കടിയേറ്റാൽ പഞ്ചായത്ത്/കോർപറേഷൻ/ മുൻസിപ്പാലിറ്റി നഷ്ടപരിഹാരം കൊടുക്കണമോ?
വിവരം രേഖാമൂലം പഞ്ചായത്തിനെ അറിയിക്കുക. നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ
ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുമായി ബന്ധപ്പെടുക

” Justice Siri Jagan Committee, UPAD Office Building, 1st Floor, Neat Specialist Hospital, North Paramara Road, Kochi 17 ”

ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സിറ്റിങ് മാസംതോറും നടത്താറുണ്ട്.


Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.