ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഡി.എം.കെയുടെ നേതൃത്വത്തിൽ പുനലൂരിൽ മഹാസമ്മേളനവും 500 കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണവും നടന്നു. A grand rally was held in Punalur under the leadership of DMK and Onakit was distributed to 500 families.

ഡി.എം.കെയുടെ നേതൃത്വത്തിൽ പുനലൂരിൽ മഹാസമ്മേളനവും 500 കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണവും നടന്നു. 

ഡി.എം.കെ തെങ്കാശി ജില്ലാ സെക്രട്ടറി ശിവപത്മനാഥൻ യോഗം ഉദ്ഘാടനം ചെയ്തു.ഡി.എം.കെയുടെ തെന്നിന്ത്യൻ മുന്നേറ്റത്തിന്റെ ഭാഗമായാണ് പുനലൂരിലെ ഡി.എം.കെ പ്രവർത്തനങ്ങൾ എന്ന് ശിവപത്മനാഥൻ പറഞ്ഞു. 

പുനലൂർ ആസ്ഥാനമായി രൂപീകരിച്ച ഡി.എം.കെ കൊല്ലം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഡി.എം.കെ തെങ്കാശി ജില്ലാ ഘടകത്തിന്റെ സർവ്വ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. 

യോഗത്തിൽ ഡി.എം.കെ കൊല്ലം ഈസ് ജില്ലാ സെക്രട്ടറി എസ് രജിരാജ് സ്വാഗതം പറഞ്ഞു. 

ഡി.എം.കെ കൊല്ലം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ ശ്യാംലാൽ അധ്യക്ഷനായി. ഡി.എം.കെ കേരള ഘടകം പ്രസിഡന്റ്‌ മൂന്നാർ മോഹൻദാസ്,എസ്.ബി. ശരവണൻ, ആര്‍. അയ്യപ്പരാജൻ എന്നിവർ പ്രസംഗിച്ചു.
ന്യൂസ്‌ ബ്യുറോ പുനലൂര്‍

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.