
കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ സംസ്‌കാരം നടക്കുന്നതെന്ന് പള്ളി അധികൃതര്‍ പറയുന്നു.
പ്ലാസ്റ്റിക്ക് ആവരണവും അഴുകാത്ത വസ്തുക്കളുമുള്ള ശവപ്പെട്ടിയില്‍ അടക്കുന്ന മൃതദേഹം വര്‍ഷങ്ങള്‍ കഴിഞ്ഞാലും മണ്ണോടു ചേരുന്നില്ല. ഇത് മനസിലാക്കിയാണ് പുതിയ രീതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
പഴയ യഹൂദ രീതിയില്‍ കച്ചയില്‍ പൊതിഞ്ഞ് മൃതദേഹം സംസ്‌കരിക്കുന്ന രീതിയാണ് അര്‍ത്തുങ്കല്‍ പള്ളി നടപ്പിലാക്കുന്നത്.
ചുള്ളിക്കല്‍ ഫിലോമിന പീറ്ററുടെ സംസ്‌കാരമായിരുന്നു ഇത്തരത്തില്‍ ആദ്യമായി നടത്തിയത്. തീരദേശ മണ്ണിലെ ഉപ്പിന്റെ അംശം മൃതദേഹം ജീര്‍ണിക്കുന്നത് വൈകിക്കും.
ഇതിനായി സ്റ്റീൽ പെട്ടികകൾ തയ്യാറാക്കി ഇടവകയിലെ മരണം നടക്കുന്ന വീടുകളിൽ എത്തിക്കും. അതിൽ കിടത്തി ഭൗതിക ശരീരം പള്ളിയിൽ എത്തിക്കും. ശേഷം പ്രാർത്ഥനകൾക്ക് ശേഷം കച്ചയിൽ പൊതിഞ്ഞ് മൃതദേഹം കുഴിയിൽ അടക്കം ചെയ്യും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ