
ഋഷിപഞ്ചമി ആഘോഷത്തോടനുബന്ധിച്ച് 1360-ാം നമ്പർ AKVMS ഹരിശ്രീ മണിയാർശാഖ പൂജാദികർമ്മങ്ങളോടെ ഋഷിപഞ്ചമി ആഘോഷവും പൊതുയോഗവും അവാർഡ് വിതരണവും തേരിക്കുന്ന് ശ്രീ.വിജയന്റെ വീട്ടിൽ വച്ച് രവീന്ദ്രൻ ആചാരിയുടെ നേതൃത്വത്തിൽ നടത്തി.
ഹരിശ്രീ മണിയാർ ശാഖാ പ്രസിഡന്റ് രഘുരാജന്റെ അദ്ധ്വക്ഷതയിൽ കൂടിയ യോഗത്തിന്റെ ഉദ്ഘാടനം T.K.സോമശേഖരൻ AKVMS ഡയറക്ടർ ബോർഡ് മെമ്പർ നിർവ്വഹിച്ചു.
ഗോപിനാഥൻ ആചാരി സ്വാഗതം ആശംസിച്ചു. അതിഥിയായി എത്തിയ സുരേന്ദ്രൻ ആചാരി ഹരിശ്രീ മണിയാർ ശാഖാ സെക്രട്ടറി രവീന്ദ്രൻ ആചാരി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന അവാർഡ് ദാന ചടങ്ങിൽ PLUS -2, SSLC പരീക്ഷയ്ക്ക് മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള മെമെന്റോയും ക്യാഷ് അവാർഡും നൽകി.
SSLC പരീക്ഷയ്ക്ക് Full A+ കരസ്ഥമാക്കിയ വിഭ വിജയൻ വിജയവിലാസം ചേലക്കാട്ട് തേരിക്കുന്ന് വിശ്വനി ഗ്രൂപ്പിന്റെ മെമെന്റേയും വിജയൻ തേരിക്കുന്ന് സമർപ്പിച്ച ക്യാഷ് അവാർഡും,PLUS 2 പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ അമൃതാ മുരളി. SSLC പരീക്ഷയ്ക്ക് മികച്ച വിജയം കരസ്ഥമാക്കിയ ഗായത്രി സുരേഷ് എന്നീ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് മധു പൊരിയ്ക്കലും.
വിശ്വനി ഗ്രൂപ്പ് (SHG) തേരിക്കുന്ന് വക മെമെന്റോയും നൽകി.
PLUS -2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സോനു എസിന് ഹരിശ്രീ മണിയാർ ശാഖ വക മെമെന്റോയും ഗിരിജ നീലാമ്മോൾ ക്യാഷ് അവാർഡും നൽകി.
പ്രസംഗത്തിൽ T.K. സോമശേഖരൻ ഋഷിപഞ്ചമിയേക്കുറിച്ച് ചെറുവിവരണം നടത്തി.തുടർന്ന് ചർച്ചയിൽ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ പങ്ക് വെച്ചു.
3 കുട്ടികൾക്കുള്ള മെമെന്റോ സമർപ്പിച്ച വിശ്വനി ഗ്രൂപ്പിന് പ്രത്യേകം നന്ദി അറിയിച്ചു. വർഷ രാജേഷ് കൃതജ്ഞത പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ