ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കര്‍ഷകര്‍ക്ക് താങ്ങായി സഹകരണ ഗ്രാമീണ്‍ മാര്‍ക്കറ്റ്.Cooperative Grameen Market to support farmers.

കര്‍ഷകര്‍ക്ക് താങ്ങായി സഹകരണ ഗ്രാമീണ്‍ മാര്‍ക്കറ്റ്.
കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയോജനമാകുന്ന വിധത്തില്‍ ഗ്രാമീണ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി  ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ  ഗ്രാമീണ്‍ മാര്‍ക്കറ്റ് കുളക്കട ഗ്രാമപഞ്ചായത്തിലെ പൂവറ്റൂര്‍ ഈസ്റ്റ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി ഇന്ദുകുമാര്‍ ഉദ്ഘാടനം  നിര്‍വഹിച്ചു. സംസ്ഥാനത്താകെ 11 സഹകരണ ബാങ്കുകള്‍ക്ക് ഗ്രാമീണ കാര്‍ഷിക മാര്‍ക്കറ്റ് അനുവദിച്ചതില്‍  ജില്ലയില്‍ ഉള്‍പ്പെട്ട ഏക ബാങ്കാണ് പൂവറ്റൂര്‍ ഈസ്റ്റ് സര്‍വ്വീസ് സഹകരണ ബാങ്ക്. ഇടനിലക്കാരില്ലാതെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിലൂടെ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കാനും  കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയുമെന്നും ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് പറഞ്ഞു. സഹകരണ ബാങ്ക് പ്രസിഡന്റ് എല്‍.സരള അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ആര്‍.രശ്മി, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനായ എസ്.രഞ്ജിത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ ഗോപകുമാര്‍, ജോയിന്റ് രജിസ്ട്രാര്‍ മുഹമ്മദ് ഹലീം, ബാങ്ക് സെക്രട്ടറി ആര്‍.സിന്ധു, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.