ഭരണ സമിതിയെ നോക്കുകുത്തിയാക്കി സെക്രട്ടറിയാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും അഴിമതിയും സ്വജനപക്ഷപാതവുമാണ് സെക്രട്ടറിയുടെ നയമെന്ന് സി പി എം പ്രതിനിധിയായ കോളേജ് വാർഡ് കൗൺസിലർ ജി.രഞ്ജിത്ത് അഭിപ്രായപ്പെട്ടു. തൻ്റെ ഈ അഭിപ്രായം മിനിട്ട്സിൽ രേഖപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിന് പിന്തുണ അറിയിച്ച മറ്റൊരു എൽ.ഡി.എഫ് അംഗമായ പത്തേക്കർ കൗൺസിലർ ഷൈൻ ബാബുവും ഭരണസമിതിക്കും സെക്രട്ടറിക്കുമെതിരെ ശക്തമായ വിമർശനം ഉന്നയിച്ചു. എന്നാൽ സെക്രട്ടറിക്കെതിരെ ഉയർന്ന അഴിമതി ആരോപണം അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും എൽ.ഡി.എഫ് അഭിപ്രായമല്ലെന്നും എൽ.ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡർ ഡി.ദിനേശൻ കൗൺസിലിനെ അറിയിച്ചു.
നഗരസഭ പ്രദേശത്തെ മുഴുവൻ പേരും അസംതൃപ്തരാണെന്നും എല്ലാ പ്രതീക്ഷകളും അസ്തമിച്ച ഇടത് കൗൺസിലർമാർ വരെ പൊട്ടിത്തെറിച്ച് തുടങ്ങിയെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. പട്ടണത്തിലെ മുതിർന്ന ഇടത് പക്ഷ നേതാക്കന്മാരിൽ പലരും മന്ത്രിമാർക്കും സർക്കാരിലും നഗരസഭ പ്രദേശത്തെ മരാമത്ത് പണികളിലെ ക്രമക്കേടുകളെ കുറിച്ച് പരാതി നൽകിയിട്ടുണ്ടെന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ചെമ്മന്തൂർ പത്തേക്കർ റോഡിൻ്റെ നിർമ്മാണം സംബന്ധിച്ച് സി.പി.ഐ യുടെ തല മുതിർന്ന നേതാവ് നൽകിയ പരാതി സംബന്ധിച്ച വിഷയം അജണ്ടയായി ഇതേ യോഗത്തിലുള്ളതും നേതാജി റോഡിലെ റീടാറിംഗ് സംബന്ധിച്ച് സി.പി.എം ഏരിയ സെക്രട്ടറി മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തുന്ന വിവരവും പ്രതിപക്ഷം കൗൺസിലിനെ അറിയിച്ചു.
ഇടത് കൗൺസിലർമാർക്കും ഇടത് പക്ഷ നേതാക്കന്മാർക്കും മുഴുവൻ പേർക്കും പരാതിയും അസംതൃപ്തിയുമുള്ള ഭരണം എന്തിനെന്ന് ഇടത് പക്ഷം പുനരാലോചന നടത്തണമെന്ന് യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ്, കൗൺസിലർമാരായ എൻ.സുന്ദരേശൻ, സാബു അലക്സ്, ബീന ശാമുവൽ, കെ.കനകമ്മ, എസ്.പൊടിയൻ പിള്ള, കെ.ബിജു, എം.പി റഷീദ് കുട്ടി, റംലത്ത് സഫീർ, ഷെമി.എസ്.അസീസ്, നിർമ്മല സത്യൻ, ഷഫീല ഷാജഹാൻ എന്നിവർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ