കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷനും അച്ചൻ കോവിൽ ജനമൈത്രീ പോലീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ അച്ചകോവിൽ നിവാസികൾക്ക് ഓണകിറ്റും ഓണപ്പുടവയും വിതരണം നടത്തി.
അച്ചൻ കോവിൽ ഗവ: ഹയർസെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നാ പരുപാടിൽ പുനലൂർ ഡി.വൈ.എസ്.പി ബീ വിനോദ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ ഷാജഹാൻ അധ്യക്ഷത വഹിച്ചു.
വേദിയിൽ കൊല്ലം ഇപ്റ്റ അവതിരിപ്പിച്ച നാടൻ പാട്ട് ഈ പ്രദേശത്തെ കോളനി നിവാസികൾകളുടെ മനംകവർന്നു.
ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സാനു ധർമ്മരാജ്, സീമ സന്തോഷ്, സംഘടനാ ഭാരവാഹികളായ രാജീവൻ ആർ,നജീം എസ്,നിക്സൺ ചാൾസ്, ആര്യൻങ്കാവ് പഞ്ചായത്ത് മുൻമെമ്പർ ഗീത സുകുനാഥ്, സിബി മോൾ, അച്ചൻകോവിൽ ശ്രീരാജ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
തുടർന്നും ഒരുപാട് കാര്യങ്ങൾ അച്ഛൻകോവിൽ ഗിരിജൻ കോളനി നിവാസികൾക്ക് ചെയ് തുതരാൻ അസോസിയേഷന് താല്പര്യം ഉണ്ടെന്ന് ഉദ്ഘാടനവേളയിൽ പുനലൂർ ഡി.വൈ.എസ്.പി പറഞ്ഞു.
അച്ചൻകോവിൽ എസ്.എച്ച്.ഓ കൃഷ്ണകുമാർ ആർ ഈ പ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ