
പരാതികളെ തുടർന്ന് തെന്മല പോലീസ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. ഒരാൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നു.
ഈ കഴിഞ്ഞ സെപ്റ്റംബർ 5 ന് ഉറുകുന്നിൽ 24 പേരുടെ സംഘം രൂപികരിച്ചു മൂന്ന് ചെറുപ്പക്കാർ അസ്മിത ബാങ്കിന്റെ മൈക്രോ ഫിനാൻസ് എന്ന പേരിലാണ് തട്ടിപ്പ് നടത്തിയത്.
ആളൊന്നിന് 40000 രൂപ ലോൺ ലഭിക്കുമെന്ന് പറഞ്ഞ് 2300 രൂപയും രേഖകളും ഇവർ കൈക്കലാക്കി. ഗ്രൂപ്പിലുള്ള ചിലർക്ക് സംശയം തോന്നിയതിനാൽ ഇവർ പണം കൈമാറുന്നതിന്റെ വിഡിയോയും എടുത്തു വച്ചു.
എന്നാൽ ഓണം കഴിഞ്ഞു ദിവസങ്ങൾ പിന്നിട്ടിട്ടും ലോൺ ലഭിക്കാതെയായപ്പോൾ സംശയം ബലമായി. തുടർന്ന് ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയതോടെ ആളുകൾ തെന്മല പോലീസിൽ പരാതിയുമായി എത്തുകയായിരുന്നു.
ഇടമൺ, തെന്മല, അച്ചൻകോവിൽ മേഖലകളിൽ നിന്നും പരാതികൾ എത്തി .ജനപ്രതിനിധികളും സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവരും ഒക്കെ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് വിവരങ്ങൾ പുറത്ത് വരുന്നത്.
കൂട്ട പരാതികൾ എത്തിയതോടെ തെന്മല പോലീസ് വ്യാഴാഴ്ച കൊല്ലം, കുണ്ടറ, തെങ്കാശി തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രികരിച്ചു തട്ടിപ്പുകാർക്കായി വലവിരിച്ചു. വ്യഴാഴ്ച്ച വൈകിട്ടു കുളത്തുപ്പുഴ ഭാഗത്ത് നിന്നും ഇവരെ പോലീസ് പിടികൂടി.
പോലീസിനെ കണ്ട് കാറിൽ വെട്ടിച്ചു കടക്കാൻ ശ്രമിച്ച ഇവരെ പിൻതുടർന്നു പിടികൂടുകയായിരുന്നു. സാമ്പത്തിക തട്ടിപ്പായതിനാൽ രേഖകൾ സഹിതം വിശദമായി പരിശോധിച്ച ശേഷം കേസ് ചാർജ് ചെയ്യുമെന്ന് തെന്മല പോലീസ് അറിയിച്ചു.
സാമ്പത്തിക തട്ടിപ്പിന്റെ വാർത്തകൾ നിത്യേന വരുന്നുണ്ടെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കാത്തത് ദൗർഭാഗ്യകരമാണെന്ന് പോലീസ് പറയുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ