ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ ചെമ്മന്തൂര്‍ നടക്കുന്ന ഓണം ഫെസ്റ്റില്‍ ഗുരുതര ചട്ട ലംഘനം എന്ന് റിപ്പോര്‍ട്ട്.Onam Fest at Punalur Chemmantur is reported to be in serious violation of rules.

കൊല്ലം പുനലൂര്‍ ചെമ്മന്തൂര്‍ നടക്കുന്ന ഓണം ഫെസ്റ്റില്‍ ഗുരുതര ചട്ടലംഘനം എന്ന് റിപ്പോര്‍ട്ട്.

പുനലൂര്‍ ചെമ്മന്തൂര്‍ നടക്കുന്ന ഓണം ഫെസ്റ്റ് നടത്താന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, കെ.എസ്.ഈ.ബി, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറെറ്റ് ഫെസ്റ്റ് ലൈസന്‍സ് നല്‍കിയത് ചട്ടവിരുദ്ധമായി എന്നാക്ഷേപം.

220 കെ.വി ലൈന്‍ കടന്നു പോകുന്ന ചെമ്മന്തൂര്‍ മുനിസിപ്പല്‍ ഗ്രൗണ്ടില്‍ മരണക്കിണര്‍,സ്റ്റാള്‍ ഇവ സ്ഥാപിച്ചത് അപകടം ഉണ്ടാകുന്ന നിലയില്‍ ആണ് ഇത് ഗുരുതരമായ സുരക്ഷാവീഴ്ചയും ചട്ടലംഘനവും ആണ് എന്നാണ് പരാതി ഉയരുന്നത്. 

മരണക്കിണറിന് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ്,ഇന്‍ഷുറന്‍സ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യം,മരണക്കിണര്‍ അഭ്യാസത്തിനു ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക്‌ രേഖകള്‍ ഇവ ഇല്ലാതെയാണ് അഭ്യാസ പ്രകടനങ്ങള്‍ അരങ്ങേറുന്നത് എന്നാണ് പരക്കെ ആക്ഷേപം ഉയരുന്നത്. 

മരണക്കിണര്‍ എന്ന അഭ്യാസ പരിപാടി തന്നെ നിയമവിരുദ്ധം ആണ്.ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷറന്‍സ് ഇവ ലഭിക്കുവാന്‍ വിദൂര സാധ്യത പോലും ഇല്ല എന്നുള്ളത് വസ്തുതയാണ്. ഇതൊന്നും ഇല്ലെങ്കില്‍ ഏതെങ്കിലും കാരണവശാല്‍ അവിടയൊരു അപകടം നടക്കുകയാണെങ്കില്‍ നഗരസഭ, ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍, പുനലൂര്‍ ആര്‍.ടി.ഒ,പുനലൂര്‍ ഡി.വൈ.എസ്.പി, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, കെ.എസ്.ഈ.ബി, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറെറ്റ്,പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍  എന്നിവര്‍ ഉത്തരവാദികള്‍ ആയിരിക്കുമെന്നാണ് ആരോപണം ഉയരുന്നത് .

2014 ഒക്ടോബറില്‍ എടപ്പാള്‍ പട്ടാമ്പി റോഡിലെ സഫാരി ഗ്രൌണ്ടില്‍ മരണക്കിണര്‍ പ്ലാറ്റ്ഫോം തകര്‍ന്ന് നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.2018 മാര്‍ച്ചില്‍ പട്ടാമ്പി നേര്‍ച്ചയുടെ എക്സിബിഷന്‍ ഗ്രൗണ്ടില്‍ മരണക്കിണര്‍ അഭ്യാസ ബൈക്ക് കാണികള്‍ക്കിടയിലേക്ക് പാഞ്ഞു കയറി ഒരു സ്ത്രീ മരിച്ചു. മൂന്ന്‍ കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

മരണക്കിണര്‍ അഭ്യാസം കാണുന്ന കുട്ടികളില്‍ അഭ്യാസികളെക്കുറിച്ചു വീര പരിവേഷം വരുകയും ഇതു പോലെ ചെയ്യാനുള്ള പ്രവണത ഉണ്ടാകുകയും അത് നിയമ വിരുദ്ധമായി വാഹനം ഓടിക്കുവാനുള്ള പ്രവണത ഉണ്ടാക്കുകയും ഭാവിയില്‍ അപകടത്തിലേക്ക് നയിക്കുകയും ചെയ്യും. ബാലാവകാശ കമ്മീഷന്‍,പുനലൂര്‍ ആര്‍.ടി.ഒ,പുനലൂര്‍ പോലീസ് തുടങ്ങിയ അധികാരികള്‍ ഈ വിഷയം പരിഗണിച്ചു നടപടികള്‍ എടുക്കണമെന്ന് വിവിധ തുറകളില്‍ നിന്നും ആവശ്യം ഉയരുന്നു.

നഗരസഭ സ്റ്റെഡിയ നിര്‍മ്മാണത്തിന് അനുമതി ലഭിക്കാത്തത് 220 കെ.വി ലൈന്‍ ഗ്രൌണ്ടില്‍ ഉള്ളത് കൊണ്ടാണ്.ഇത് സുരക്ഷയെ ബാധിക്കും എന്നുള്ള കാരണങ്ങള്‍ പറഞ്ഞാണ് അനുമതി നിഷേധിച്ചത്. അവിടെയാണ് മരണക്കിണര്‍ സ്ഥാപിച്ചിരിക്കുന്നത്. സ്റ്റേഡിയ നിര്‍മ്മാണം നടത്തുന്നത് സുരക്ഷാ വീഴ്ച ആണെങ്കില്‍ ലൈനുമായി ദൂരപരിധി പാലിക്കാതെ മരണക്കിണര്‍,സ്റ്റാള്‍ സ്ഥാപിക്കുന്നതും സുരക്ഷയെ ബാധിക്കും ?. നന്നായി മഴ പെയ്യുന്ന സമയത്ത് മരണക്കിണറിന്റെയും,സ്റ്റാളിന്റെയും മുകളില്‍ ഉള്ള ലോഹ ഭാഗങ്ങളില്‍ വൈദ്യുതി പ്രവഹിക്കും ? ഇത് അപകടം ഉണ്ടാക്കുവാനുള്ള സാധ്യത നിലനില്‍ക്കുന്നു എന്ന് പറയപ്പെടുന്നു.ഇതൊക്കെ ബന്ധപ്പെട്ട അധികാരികള്‍ അലംഭാവത്തോടെ കാണുന്നു എന്നുള്ളതാണ് ആരോപണം.

കെ.വി ലൈന്‍ മാറ്റാന്‍ നഗരസഭ കെ.എസ്.ഈ.ബിയില്‍ പണം അടച്ചതായി പറയുന്നു. എന്നാല്‍ ഇതുവരെ മാറ്റി നല്‍കിയിട്ടില്ല.ഇത് കെ.എസ്.ഈ.ബി, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറെറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ അധികാരികളുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നതാണ്. 

കൂടാതെ മഴ മൂലവും വാഹനങ്ങള്‍ മൂലവും ചതുപ്പ് നിലം പൂട്ടി അടിച്ചു നെല്‍കൃഷിക്ക് ഒരുക്കിയത് പോലെയാണ് ചെമ്മന്തൂര്‍ മുനിസിപ്പല്‍ ഗ്രൗണ്ടിന്റെ നിലവിലെ സ്ഥിതി.മുഴുവന്‍ ചെളി മൂടിയ നിലയില്‍ ആയതിനാലും ഗ്രൌണ്ടിലും അമുസ്മെന്റ് റൈഡറകളിലും കയറുന്ന ആളുകള്‍ തെന്നി വീണ് അപകടം ഉണ്ടാകാന്‍ സാധ്യത നിലനില്‍ക്കുന്നു.

പാസ്‌ വെച്ച് പരിപാടി നടത്തുന്നു എങ്കിലും കടന്നു വരുന്ന പൊതുജനത്തിന് ആവശ്യമായ സൗകര്യം സുരക്ഷ ഇവ ഒരുക്കുന്നതില്‍ ഓണം ഫെസ്റ്റ് നടത്തിപ്പുകാര്‍ തികച്ചും പരാജയമാണ്. 

എന്നാല്‍ വിവിധ റൈഡറുകളില്‍ ചാര്‍ജുകള്‍ അന്യായമായി ഈടാക്കുന്നു എന്നും കുട്ടികള്‍ ഉള്‍പ്പടെ കയറുന്ന അമുസ്മെന്റ് റൈഡറുകള്‍ കാലപ്പഴക്കം ചെന്നവയാണെന്നും ഇവയ്ക്ക് എന്ത് സുരക്ഷ ആണുള്ളതെന്നും ആളുകള്‍ ആശങ്കപ്പെടുന്നു.

ന്യൂസ്‌ ബ്യുറോ പുനലൂര്‍

Punalur Fest

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.