
ആർ.എസ്. പി കൊല്ലം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പാർട്ടിയുടെ സ്വാഗതസംഘം ഓഫീസ് പുനലൂർ പവർ ഹൗസ് ഭാഗത്ത് പ്രവർത്തനമാരംഭിച്ചു.
ഓഫീസിൻ്റെ ഉദ്ഘാടനം ആർ എസ് പി സംസ്ഥാന സെക്രട്ടറിയും മുൻ MLA എ എ അസീസ് നിർവഹിച്ചു.
ചടങ്ങിൽ പാർട്ടിയുടെ ജില്ലാ സെക്രട്ടറി കെ എസ് വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
ആർ.എസ്. പി ജില്ലാ സമ്മേളനം ഇ മാസം 16,17,18 തീയതികളിൽ പുനലൂർ ഡോ: ജയകുമാർ ഹാളിൽ വെച്ച് നടക്കുമെന്ന് പാർട്ടി ഭാരവാഹികൾ പറഞ്ഞു.
റ്റി സി വിജയൻ, എം നാസ്സർഖാൻ , പാങ്ങോട് സുരേഷ്, കല്ലട സുഭാഷ്, എ എ ഷഫീക്ക്, ഇടമൺ വർഗീസ്,ലൈലാ സലാഹുദീൻ, പ്രശാന്തൻ പിള്ള ,കാട്ടയ്യം സുരേഷ് , വിബ്ജിയോർ ,അഷോർ , K C ബിനു ,എന്‍.കെ ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ