ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മദ്യ- മാഫിയ കേസുകളിൽ പിടിക്കപ്പെടുന്നത് ഭരണകക്ഷി നേതാക്കൾ.Ruling party leaders are caught in liquor-mafia cases.

മദ്യ- മാഫിയ കേസുകളിൽ പിടിക്കപ്പെടുന്നത് ഭരണകക്ഷി നേതാക്കൾ.

കേരളം മദ്യ-ലഹരി മാഫിയകളുടേയും സ്ത്രീവിരുദ്ധരുടേയും കേരളീരംഗമായി മാറിയെന്നും ഇത്തരം സംഭവങ്ങളിൽ പിടിക്കുന്നവരിലേറെയും ഭരണകക്ഷിയിലെ നേതാക്കളും പ്രവർത്തകരുമാണെന്നും തെരുവ്ആ നായ്ക്കളെപ്പോലും നിയന്ത്രിക്കാൻ കഴിയാത്ത കഴിവുകെട്ട സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്. 

പുനലൂരിൽ ആരംഭിച്ച ആർ.എസ്.പി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുനു അദ്ദേഹം ദേശീയ സ്മാരകങ്ങൾ പോലും പൊളിച്ചു വിൽക്കുന്ന ഒരു സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും കോൺഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യം ഇന്ത്യയുടെ മതേതരത്വത്തേയും ജനാധിപത്യത്തേയും അഖണ്ഡതയേയും തകർക്കുകയെന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ.കെ പ്രേമചന്ദ്രൻ എം.പി അധ്യക്ഷത വഹിച്ചു.കേന്ദ്ര സെക്രട്ടിയറ്റ് അംഗം ഷിബു ബേബി ജോൺ മുഖ്യ പ്രഭാഷണം നടത്തി. 

യു.ടി.യു.സി ജില്ലാ സെക്രട്ടറി ടി.കെ സുൽഫി ,ഐക്യ കർഷക സംഘം ജില്ലാ സെക്രട്ടറി ആർ.അജിത്കുമാർ, ഐക്യമഹിളാസംഘം ജില്ലാ സെക്രട്ടറി എ.ലതിക കുമാരി, ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി സുഭാഷ് എസ്. കല്ലട,    ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കുരീപ്പുഴ മോഹനൻ, സി.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 

കൊല്ലം കോർപ്പറേഷൻ മുൻ ഡപ്യൂട്ടി മേയർ കെ.ഗോപിനാഥൻ പതാകയുയർത്തി. സ്വാഗത സംഘം കൺവീനർ എം.നാസർ ഖാൻ സ്വാഗതവും ജോ: കൺവീനർ ബി. വർഗീസ് നന്ദിയും പറഞ്ഞു.തുടർന്ന് ജില്ലാ സെക്രട്ടറി കെ.എസ് വേണുഗോപാൽ സംഘടനാ റിപ്പോർട്ടവതരിപ്പിച്ചു. 

സമാപന ദിവസമായ ഇന്ന് (ഞായർ )രാവിലെ 10ന് കരട് രാഷ്ട്രീയ പ്രമേയാവതരണം, പൊതുചർച്ച ,മറുപടി ഭാരവാഹികളെതെരക്കെടുക്കൽ എന്നിവ നടക്കും. 

ന്യൂസ്‌ ബ്യുറോ പുനലൂര്‍

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.