ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സ്വച്ഛത ലീഗ് കാമ്പയിന് പുനലൂരില്‍ തുടക്കമായി.Swachhata League campaign started in Punalur.

 

സ്വച്ഛത ലീഗ് കാമ്പയിന് പുനലൂരില്‍ തുടക്കമായി.
സ്വച്ഛ് അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വച്ഛ് ഭാരത് മിഷന്‍ നഗരം പദ്ധതിയിലൂടെ നഗരങ്ങള്‍ മാലിന്യമുക്തമാക്കുന്ന സ്വച്ഛത ലീഗ് കാമ്പയിന് പുനലൂര്‍ നഗരസഭയില്‍ തുടക്കമായി. പി. എസ്. സുപാല്‍ എം.എല്‍.എ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ഒട്ടേറെ കാര്യങ്ങളില്‍ മുന്നേറ്റം സൃഷ്ടിച്ച കേരളം ശുചീകരണത്തിലും മുന്നിലേക്ക് എത്തേണ്ടത് അനിവാര്യമാണ്. വിദ്യാര്‍ഥികളെ കാമ്പയിനില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ പൊതുശുചീകരണത്തിന്റെ പ്രാധാന്യം ഭാവിയിലേക്ക് പകര്‍ന്ന് നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളില്‍ ശുചീകരണ അവബോധം സൃഷ്ടിക്കുന്നതിനും ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് കാമ്പയിന്‍. വോളന്റിയര്‍ രജിസ്‌ട്രേഷനും പൂര്‍ത്തീകരിച്ചു. ഒക്ടോബര്‍ രണ്ട് വരെയാണ് സ്വച്ഛ് അമൃത് മഹോത്സവം ആഘോഷിക്കുന്നത്. കാമ്പയിന്റെ ഭാഗമായി എന്‍.എസ്.എസ്, എസ്.പി.സി, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി റാലി സംഘടിപ്പിച്ചു. പുനലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ വി.പി ഉണ്ണികൃഷ്ണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.