രാവിലെ 10 മണിയോട് കൂടി ഉറുകുന്ന് ലൂർദ്മാതാ പള്ളിക്കു സമീപം കനാൽ റോഡരുകിൽ താമസിക്കുന്ന അത്തിക്കാത്തറയിൽ വിജയമ്മ രാവിലെ 10 മണിയോട് കൂടി ആടിന് തീറ്റ കൊടുത്തു കൊണ്ട് നിന്നപ്പോൾ ഏകദേശം 30 വയസ്സ് തോന്നിക്കുന്ന യുവാവ് ബൈക്കിലെത്തി പുഷ്പവല്ലിയുടെ സ്ഥലം തിരക്കുകയും തുടര്‍ന്ന് കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്നു കളഞ്ഞു.
ഉടൻ തന്നെ വിവരം തെന്മല പോലീസിനെ അറിയിക്കുകയും പോലിസ് സ്ഥലത്തു എത്തി പരിസരത്തുള്ള ക്യാമറകൾ പരിശോധിക്കുകയും പ്രതിയെ ഉടൻ തന്നെ ഇടപ്പാളയത്തു വച്ചു ഉടൻതന്നെ പിടികൂടുകയും ചെയ്തു.
പോലീസിന്റെ സമയോചിതമായ ഇടപെടിൽ കൊണ്ടാണ് ഉടൻ തന്നെ പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. പ്രതി സ്ഥിരമായി മാല മോഷണം നടത്തുന്ന നാഗർകോവിൽ സ്വദേശി മാല മണി എന്നു വിളിക്കുന്ന മണിയാണെന്നു അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തുന്നതാണ് മാല മണിയുടെ ഹോബി.
തെന്മല എസ്.എച്ച്.ഒ ശ്യം കെ, എസ്.ഐ സുബിൻ തങ്കച്ചൻ. സിവിൽ പോലീസ് ഓഫിസർമാരായ സുജിത്. ചിന്ദു,സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ