ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അപകടത്തില്‍പ്പെട്ട് പാതയോരത്ത് ഒതുക്കിയിട്ടിരുന്ന ലോറിയുടെ ടയറുകള്‍ മോഷ്ട്ടിച്ചു കടത്താന്‍ ശ്രമിക്കവേ മൂന്നംഗ സംഘം പോലീസ് പിടിയില്‍. A three-member gang was caught by the police while trying to steal the tires of a lorry that had been parked on the side of the road due to an accident.

അപകടത്തില്‍പ്പെട്ട് പാതയോരത്ത് ഒതുക്കിയിട്ടിരുന്ന ലോറിയുടെ ടയറുകള്‍ മോഷ്ട്ടിച്ചു കടത്താന്‍ ശ്രമിക്കവേ മൂന്നംഗ സംഘം പോലീസ് പിടിയില്‍. കുളത്തുപ്പുഴ മടത്തിക്കോണം സ്വദേശി അഖില്‍, ഇ.എസ്എം കോളനി സ്വദേശി പ്രശാന്ത്, നെടുവന്നൂര്‍കടവ് സ്വദേശി  ശ്രീമോന്‍ എന്നിവരാണ് പുനലൂര്‍ പോലീസിന്‍റെ പിടിയിലായത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. അപകടത്തില്‍പ്പെട്ട ലോറിയുടെ ടയറുകള്‍ അഴിച്ചെടുത്തു മറ്റിരു ലോറിയിലേക്ക് ഇടാന്‍ ശ്രമിക്കവേ ഇതുവഴിയെത്തിയ പോലീസ് പെട്രോളിംഗ് സംഘം പ്രതികളെ കയ്യോടെ പിടികൂടുകയായിരുന്നു. പിടിയിലായ മൂവരും മുമ്പും നിരവധി കേസുകളില്‍ പ്രതികളാണ്. പ്രതികളില്‍ ഒരാള്‍ ഇപ്പോള്‍ കുളത്തുപ്പുഴയില്‍ ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളുടെ ഡ്രൈവറാണ്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ് എന്ന് പുനലൂര്‍ പോലീസ് പറഞ്ഞു. വൈദ്യപരിശോധനകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.