ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പുനലൂർ പ്ലാച്ചേരിയിൽ വാഹനാപകടത്തിൽ മുൻ നഗരസഭാ കൗൺസിലർ ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടു.Two people, including a former city councillor, were killed in a car accident in Kollam Punalur Placheri.

പുനലൂർ  പ്ലാച്ചേരിയിൽ വാഹനാപകടത്തിൽ മുൻ നഗരസഭാ കൗൺസിലർ ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടു. 

ഇന്ന് രാവിലെ എട്ടരയോടെ പ്ലാച്ചേരി വളവിലായിരുന്നു അപകടം.  പുനലൂർ ദീൻ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ 54 വയസുള്ള ലാലു, അദ്ദേഹത്തിന്റെ ഭാര്യയും മുൻ നഗരസഭാ  കൗൺസിലറും ആയിരുന്ന സുനിലാൽ എന്നിവരാണ്  അപകടത്തിൽ മരണപ്പെട്ടത്.

തമിഴ് നാട്ടിൽ നിന്നും സിമൻറ് കയറ്റി കൊണ്ടു വന്ന ലോറി ഇവർ സഞ്ചരിച്ചിരുന്ന ടൂവീലറിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു. 

താഴെ വീണ ഇരുവരുടെയും മുകളിൽ കൂടി ലോറി കയറി ഇറങ്ങി. ലോറി ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം. 

തമിഴ് നാട് സ്വദേശിയായ ലോറി ഡ്രൈവറെ പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്തു. നിരന്തരം അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് പ്ലാച്ചേരിയിലെ ഈ വളവ്. 

ഈ പ്രദേശത്ത്‌ വലിയ വാഹനങ്ങള്‍ ന്യുട്രല്‍ ഗീയറില്‍ എഞ്ചിന്‍ ഓഫ് ചെയ്തു ഇറക്കം ഇറങ്ങി വരുമ്പോള്‍ വാഹനത്തിന് ബ്രേക്ക് കിട്ടാതെയാണ് അപകടം ഉണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.പോലീസും ഫയർഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.