കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രി എച്ച് എം സി യോഗം യുഡിഎഫ് ബഹിഷ്കരിച്ചു.
നാലു ദിവസങ്ങളിലായി വിപുലമായ ഓണാഘോഷ പരിപാടികൾ നടത്തിയിട്ടും ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്ക് ബോണസ് നൽകുന്നതിന് വേണ്ടി ഓണത്തലേന്ന് വിളിച്ചുകൂട്ടുന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം ബഹിഷ്കരിക്കാൻ യുഡിഎഫ് അംഗങ്ങൾ തീരുമാനിച്ചു.
ഏഴു ദിവസം മുൻകൂർ നോട്ടീസും അജണ്ടയും നൽകിയാണ് എച്ച്എംസി യോഗം വിളിച്ചു കൂട്ടേണ്ടത്. രോഗികളെയും കൂട്ടിരിപ്പുകാരെയും സെക്യൂരിറ്റി ജീവനക്കാർ തല്ലിച്ചതയ്ക്കുന്ന സംഭവങ്ങളും, സമയബന്ധിതമായി പൂർത്തിയാക്കേണ്ട ഓപ്പറേഷനുകൾക്ക് ഓപ്പറേഷൻ തിയേറ്റർ വിട്ടു നൽകുന്നില്ല എന്നും ഏകാധിപത്യഭരണം നടക്കുന്ന താലൂക്ക് ആശുപത്രിക്കെതിരെ ഡ്യൂട്ടിയിലുള്ള ആശുപത്രിയിലെ ഡോക്ടർ തന്നെ പരസ്യ പ്രതികരണം നടത്തിയ സാഹചര്യത്തിലും ചികിത്സ പിഴവുകൾ അടക്കം നിരവധിയായ പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുന്ന താലൂക്ക് ആശുപത്രിയിലെ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിന് ഏറെ പ്രാധാന്യമുള്ള സാഹചര്യത്തിലാണ് എച്ച്എംസി യോഗത്തിന് അംഗങ്ങളെ വിളിച്ച് കൂട്ടാനുള്ള തീരുമാനം.
ഇത് ധൃതിപിടിച്ച് തീരുമാനങ്ങൾ എടുത്ത് പോകുന്നതിനു വേണ്ടിയാണ്. പട്ടണത്തിലെ മുന്തിയ ഹോട്ടലിൽ ആശുപത്രി ജീവനക്കാരുടെ ഓണാഘോഷ പരിപാടികൾ ആയിരുന്നു.
മുമ്പ് മൂന്നു ദിവസങ്ങളിലും വടംവലിയും കൈകൊട്ടിക്കളിയും അടക്കം ഓണാഘോഷം നടത്തിയിരുന്നു.
ഇതിനുവേണ്ടി ജീവനക്കാരിൽ നിന്നും ഡോക്ടർമാരിൽ നിന്നും വൻതുകയാണ് ഈടാക്കുന്നത്. മാത്രമല്ല ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി വിളിച്ചു ചേർത്തിട്ട് മൂന്നര മാസങ്ങൾ പിന്നിടുന്നു. മൂന്നുമാസത്തിലൊരിക്കൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി കൂടണമെന്നാണ് നിയമം എന്നിരിക്കെ പാവപ്പെട്ട താൽക്കാലിക തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനു വേണ്ടി ഓണത്തലേന്നാണ് യോഗം വിളിച്ചിട്ടുള്ളത്.
ആശുപത്രിയിലെ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിന് ഏഴു ദിവസം മുൻകൂർ നോട്ടീസ് നൽകി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യോഗം ബഹിഷ്കരിക്കുകയാണെന്ന് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ നെൽസൺ സെബാസ്റ്റ്യൻ, സി വിജയകുമാർ( കോൺഗ്രസ്) സി വി അഷോർ (ആർഎസ് പി) എം എം ജലീൽ (മുസ്ലിം ലീഗ് ) സ്റ്റാർസി രത്നാകരൻ (കേരള കോൺഗ്രസ് ) എൻ വി ബാലചന്ദ്രൻ നായർ നായർ ( ഡെമോക്രാറ്റിക് കേരള കോൺഗ്രസ് ) എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ