ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം ഏരൂർ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ അസ്വഭാവിക മരണം : കൊലപാതകമെന്ന് തെളിഞ്ഞു പ്രതി പിടിയിൽ.Unnatural death of an elderly woman who lived alone in Erur, Kollam: Accused arrested, found to be murder.

കൊല്ലം ഏരൂർ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ അസ്വഭാവിക മരണം : കൊലപാതകമെന്ന് തെളിഞ്ഞു പ്രതി പിടിയിൽ.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഏരൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ഷിബുവിന്റെ മാതാവ് വിളക്കുപാറ പാറവിള വീട്ടില്‍ വല്‍സലയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വല്‍സല ഒറ്റയ്ക്കായിരുന്നു താമസം.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വല്‍സലയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞിരുന്നു.

ഇതിനെ പറ്റി സമഗ്ര അന്വേഷണം നടത്തുന്നതിനായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ. ബി രവി ഐ.പി.എസ്, പൂനലൂർ ഡി.വൈ.എസ്.പി  ബി. വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും, കഴിഞ്ഞ ആറുമാസക്കാലമായി അന്വേഷണം നടന്നു വരുകയുമായിരുന്നു. 

പോലീസ് സമഗ്രമായ അന്വേഷണം നടത്തി വരവെയാണ് സമീപവാസിയായ ആയിരനല്ലൂർ വില്ലേജിൽ വിളക്കുപാറ ദർഭപ്പണ എന്ന സ്ഥലത്ത് ശരണ്യാലയത്തിൽ തങ്കപ്പൻ മകൻ 60  വയസുള്ള മോഹനനെപ്പറ്റി ചില രഹസ്യവിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന് ലഭിക്കുന്നത്.  

മരണപ്പെട്ട ആളുടെ ശരീരത്തിലെ കടിയുടെ പാടുകളിലെ ഘടനയുടെ പ്രത്യേകത മനസിലാക്കി നാട്ടുകാരായ ഏഴോളം പേരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായ മോഹനനും ഉൾപ്പെട്ടിരുന്നു.  

വത്സലയെ  മുൻപരിചയം ഉണ്ടായിരുന്ന പ്രതി വത്സല മരണപ്പെട്ട ദിവസവും മുൻപും ഇവരുടെ വീടിനു സമീപം മേശിരിപ്പണിക്ക് വന്നിരുന്നു എങ്കിലും മരണത്തിനു ശേഷം ആ ഭാഗത്തേക്ക് വന്നിരുന്നില്ല. 

ഈ വിവരങ്ങളിൽ കൂടുതൽ  സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥൻ ഇയാളെ  മാസങ്ങളോളം നിരീക്ഷിക്കുന്നത് പ്രത്യേകം ടീമിനെ ചുമതലപ്പെടുത്തുകയും. ആയതിൽ നിന്നും  ലഭിച്ച വിവരങ്ങളിൽ നിന്നും പ്രതി മോഹനനാണ് എന്ന് ഉറപ്പിക്കുകയും ചെയ്തു. 

ഇയാളെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൊല്ലപ്പെട്ട വത്സലയോട് തോന്നിയ കാമാസക്തി മനസ്സിൽ സൂക്ഷിച്ചു വച്ച് ആയതിനുള്ള അവസരം നോക്കിയിരുന്ന പ്രതി, വത്സലയുടെ വീടിന്റെ  പിൻവശം വാതിൽ അടച്ചുറപ്പ്  ഇല്ലാത്തതാണ് എന്ന് മനസിലാക്കി. 

രാത്രി വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി വീടിൻറെ കിടപ്പു മുറിയുടെ കട്ടിലിൽ കിടക്കുകയായിരുന്ന വത്സലയെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ആയതു പ്രതിരോധിക്കാൻ ഉച്ചത്തിൽ നിലവിളിച്ച വത്സലയെ പ്രതി  ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമാരുന്നു.  

പുനലൂർ ഡി.വൈ.എസ്.പി ബി.വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രേംലാൽ, എസ്.സി.പി.ഒ  ദീപക്, സി.പി.ഒ ആദർശ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണമാണ് യാതൊരു തെളിവും അവശേഷിപ്പിക്കാതെ നടത്തിയ കൊലപാതകത്തിൽ പ്രതിയെ കണ്ടെത്തുന്നതിന് സാധിച്ചത്.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.