*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം തിരുമംഗലം ദേശീയപാതയിൽ വാഹനാപകടം.വാഹനത്തിൻറെ ഡ്രൈവർ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു.Accident on the Kollam-Tirumangalam highway. The driver of the vehicle, a native of Tamil Nadu, was killed.

കൊല്ലം തിരുമംഗലം ദേശീയപാതയിൽ വാഹനാപകടം.വാഹനത്തിൻറെ ഡ്രൈവർ തമിഴ്നാട് സ്വദേശി  കൊല്ലപ്പെട്ടു.
കൊല്ലം തിരുമംഗലം ദേശീയപാതയിൽ പുനലൂർ കലയനാട് പ്ലാച്ചേരിയിലെ വളവിലാണ് തമിഴ്നാട്ടിൽ നിന്നും സിമൻറ് കയറ്റി വന്ന വലിയ ട്രെയിലർ ലോറി അപകടത്തിൽപ്പെട്ടത്.

തിരുനെൽവേലി മഹാരാജാസ് നഗർ സ്വദേശി ഗണേശൻ ആണ് മരിച്ചത്.പുലർച്ചെ അഞ്ചുമണിക്ക് ആയിരുന്നു അപകടം

തമിഴ്നാട്ടിൽ നിന്നും കൊല്ലത്തേക്ക് സിമന്റുമായി പോയ  ലോറിയാണ് അപകടത്തിൽപ്പെട്ടത്.

മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വാഹനത്തിൻറെ ക്യാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ പണിപ്പെട്ട് പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പുനലൂര്‍ ഡി.വൈ.എസ്.പി സംഭവ സ്ഥലം സന്ദര്‍ശിച്ച് അപകട കാരണങ്ങള്‍ വിലയിരുത്തി.

പുനലൂർ ചെങ്കോട്ട പാതയിലെ പ്രധാന അപകട വളവാണ് പ്ലാച്ചേരിയിലേത് കഴിഞ്ഞയാഴ്ച ഇവിടെ അപകടത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു.

ദേശീയപാത നിലവാരം കാത്തുസൂക്ഷിക്കാത്ത റോഡാണ് കൊല്ലം തിരുമംഗലം ദേശീയപാത.

അപകടകരമായ വളവുകളും സിഗ്നൽ സംവിധാനം മറച്ചുള്ള പടർപ്പുകളും അപകടത്തിന്റെ ആക്കം കൂട്ടുന്നു.

ദേശീയപാത വിഭാഗത്തിന്റെ കൃത്യമായ മോണിറ്ററിംഗ് ഇല്ലാത്തതാണ് അപകടം കൂടാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു.

ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോൾ വേഗത നിയന്ത്രണ സംവിധാനങ്ങളും ശക്തമായ പോലീസ് പരിശോധനയും അടിയന്തരമായി നടപ്പിലാക്കണമെന്നാണ് ആവശ്യമുയരുന്നത്.

ന്യൂസ്‌ ബ്യുറോ കേരള

 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.