*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ശബരിമല തീർഥാടകർക്കായി വിശ്രമ കേന്ദ്രം പുനലൂരിനെ ഉൾപ്പെടുത്തണം.. Adv se സഞ്ജയ്‌ ഖാൻ.Punalur should be included as rest center for Sabarimala pilgrims.. Adv se Sanjay Khan

ശബരിമല തീർഥാടകർക്കായി വിശ്രമ കേന്ദ്രം പുനലൂരിനെ ഉൾപ്പെടുത്തണം.. Adv se സഞ്ജയ്‌ ഖാൻ
ശബരിമല തീർത്ഥാടകർക്ക്  7 വിശ്രകേന്ദ്രം പണിയാൻ 2024 അത് പൂർത്തീകരിക്കുവാനും തിരുവിതാംകൂർ ദേവസ്വം ബോർഡും സഹകരിച്ചു നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ നമ്മുടെ നാടിന്റെ നഷ്ടപ്പെടാത്ത രീതിയിൽ അന്നദാനത്തിനുള്ള ഹാള് ബയോഗ്യാസ് പ്ലാന്റ് സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയൊക്കെ ഉള്ള കേന്ദ്രങ്ങളാണ്  നിർ മ്മിക്കുവാൻ തീരുമാനിച്ചതായി അറിയാൻ കഴിയുന്നത്. 

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ അയ്യപ്പഭക്തന്മാർ കടന്നു പോകുന്നതും അവർ വിശ്രമത്തിനായി തിരഞ്ഞെടുക്കുന്നതും പുനലൂർ ആണ് ശബരിമലയോട് ബന്ധപ്പെട്ട് കിടക്കുന്ന മൂന്ന് ശാസ്താക്ഷേത്രങ്ങളായ അച്ചൻകോവിലും, ആര്യങ്കാവ്, കുളത്തുപ്പുഴയും ശാസ്താക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം മാത്രമാണ് അയ്യപ്പന്മാർ ശബരിമലയിലേക്ക് പോകുന്നതും മടങ്ങുന്നതും, ആയതുകൊണ്ട് തന്നെ ശബരിമല തീർത്ഥാടകർക്കായി വിശ്രമ കേന്ദ്രം പണിയുമ്പോൾ പ്രഥമ പരിഗണന നൽകേണ്ടത് പുനലൂരിനാണ് ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച ലിസ്റ്റിൽ നിന്നും പുനലൂരിനെ അവഗണിച്ചത് തികച്ചും പ്രതിഷേധാർഹമാണ്.

സംസ്ഥാന സർക്കാരുകൾ എടുക്കുന്ന തീരുമാനങ്ങൾ  നിർദ്ദേശങ്ങൾ കൊടുക്കേണ്ടതും എംഎൽഎയുടെ ഉത്തരവാദിത്വമാണ് വളരെ കുറച്ച് ശബരിമല തീർത്ഥാടകർ സഞ്ചരിക്കുന്ന പ്രദേശത്ത് പോലും വിശ്രമ കേന്ദ്രം അനുവദിക്കാൻ തീരുമാനിച്ചതും പുനലൂരിനെ അവഗണിച്ചതും പരിശോധിക്കണമെന്നും പുനലൂരിനെ അടിയന്തരമായി ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്നും  പുനലൂർ എംഎൽഎ, സംസ്ഥാന  സർക്കാർ  കത്ത് നൽകുമെന്നും ഡിസിസി ജനറൽ സെക്രട്ടറി  ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ അഡ്വക്കേറ്റ് se സഞ്ജയ്‌ ഖാൻ പറഞ്ഞു.

Labels: , ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.