*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

തെരുവുനായകള്‍ കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടെത്തണം - ജില്ലാ കലക്ടര്‍.Areas with high number of stray dogs should be identified - District Collector.

തെരുവുനായകള്‍ കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടെത്തണം - ജില്ലാ കലക്ടര്‍.
തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി അവയുടെ എണ്ണം കൂടുതലുള്ള കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെത്തി ഹോട്ട് സ്‌പോട്ട് രജിസ്റ്റര്‍ തയാറാക്കാന്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍ദ്ദേശിച്ചു. നിലവിലുള്ള ഹോട്ട് സ്‌പോട്ടുകള്‍ക്ക് പുറമെയാണ് ഇത്തരം സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കേണ്ടതെന്ന് ചേംബറില്‍ ചേര്‍ന്ന ജില്ലാതല സമിതി യോഗത്തില്‍ കലകട്ര്‍ വ്യക്തമാക്കി.
ഇതുവരെ 19 പ്രദേശങ്ങളാണ് തെരുവുനായകളുടെ എണ്ണത്തില്‍ മുന്നിലുള്ളതെന്ന് കണ്ടെത്തിയത്. സമാന കേന്ദ്രങ്ങളുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കണം. അവ പ്രതിമാസം പുതുക്കുകയും വേണം.
വന്ധ്യംകരിക്കുന്ന നായകളുടെ തുടര്‍പരിചരണം ഉറപ്പാക്കാന്‍ പരിപാലന കേന്ദ്രങ്ങള്‍ തുടങ്ങേണ്ടതുണ്ട്. ഇതിന് സൗകര്യമുള്ള പ്രദേശങ്ങളുടെ പട്ടികയും തയ്യാറാക്കണം.  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍  ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശം  നല്‍കി. പരിപാലന കേന്ദ്രങ്ങള്‍ക്കായി ജനവാസമില്ലാത്ത മേഖലകള്‍ കണ്ടെത്തുകയാണ് ഉചിതം. സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ജില്ലാതല സമിതിയാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത്.
ജില്ലയില്‍ ഇതുവരെ 642 തെരുവുനായ്ക്കളെ കുത്തിവെപ്പിന് വിധേയമാക്കിയെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ മേധാവി വ്യക്തമാക്കി. കൂടുതല്‍ നായപിടുത്തക്കാരെ നിയോഗിക്കാനും പരിശീലനം നല്‍കാനും നടപടിയെടുക്കുമെന്നും വ്യക്തമാക്കി.
നായ്ക്കളെ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് വ്യക്തമാക്കിയ ജില്ലാ കലക്ടര്‍ വിവിധ സംഘടനകളുടെ സഹകരണം ഉറപ്പാക്കുമെന്നും അറിയിച്ചു.  
യോഗത്തില്‍ എ.ഡി.എം ആര്‍. ബീനറാണി, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.