*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂർ മൂവാറ്റുപുഴ കെ.എസ്.ടി.പി റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ കൗൺസിലർമാരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് തടഞ്ഞു.The construction work of Punalur Muvattupuzha KSTP road was blocked by councilors and Congress workers.

പുനലൂർ മൂവാറ്റുപുഴ കെ.എസ്.ടി.പി റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ കൗൺസിലർമാരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് തടഞ്ഞു. റോഡ് നിർമ്മാണത്തിൻ്റെ പേരിൽ ദിവസങ്ങളായി പുനലൂർ പട്ടണത്തിൽ കുടിവെള്ള വിതരണം മുടങ്ങുന്നതിനെ തുടർന്നാണ് പ്രതിഷേധം നടന്നത്.

ഹൈസ്ക്കൂൾ ജംഗ്ഷന് സമീപത്തിലുള്ള വാട്ടർ ടാങ്കിൽ നിന്നുമുള്ള പ്രധാന വിതരണലൈൻ (ഗ്രാവിറ്റി മെയിൻ ലൈൻ ) റോഡ് പണി നടക്കുന്ന ഭാഗത്ത് ടി.ബി ജംഗ്ഷൻ വരെ മാറ്റി സ്ഥാപിക്കേണ്ടിയിരുന്നതാണ്. 

പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച് പൂർത്തിയായ ശേഷം മാത്രമാണ് ടി ബി ജംഗ്ഷനിലെ പഴയ വിതരണ ലൈൻ മുറിച്ച് മാറ്റേണ്ടിയിരുന്നത്. എന്നാൽ പുതിയ പൈപ്പ് സ്ഥാപിക്കൽ ഭാഗികമായി മാത്രം ചെയ്തപ്പോൾ തന്നെ പഴയ ലൈൻ മുറിച്ച് മാറ്റി അതോടെ ജല വിതരണം പൂർണ്ണമായി നിലച്ചു ഇതേ തുടർന്നാണ് പ്രതിഷേധവുമായി എത്തിയത്.
5 ദിവസത്തോളമായി മുടങ്ങിയ ജലവിതരണം പുനഃസ്ഥാപിക്കാൻ വീണ്ടുമൊരു പത്ത് ദിവസങ്ങൾ കൂടി വേണ്ടിവരും എന്നതാണ് അവസ്ഥ. ആവശ്യത്തിന്  തൊഴിലാളികളോ യന്ത്രസാമഗ്രികളോ കൂടാതെയാണ് ജോലി നടക്കുന്നതെന്നും ഇപ്രകാരം പോയാൽ ആഴ്ചകൾ വീണ്ടും വേണ്ടി വരുമെന്നാണ് സമരക്കാരുടെ ആരോപണം.

നഗരസഭയിലെ യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി നേതാവ് ജി. ജയപ്രകാശിൻ്റെ നേതൃത്വത്തിൽ എത്തിയ സമരക്കാർ പണികൾ തടഞ്ഞു. തുടർന്ന് പൈപ്പ് സ്ഥാപിക്കൽ ജോലികളുടെ സുപ്പർവൈസർ കെവിൻ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. 

എന്നാൽ വഴങ്ങാൻ സമരക്കാർ കൂട്ടാക്കാത്തതിനെ തുടർന്ന്  ജല അതോറിട്ടി അസിസ്റ്റൻറ് എക്സി. എഞ്ചിനീയർ രേഖ ആലീസ്  ജോർജ്ജിൻ്റെ നേതൃത്വത്തിൽ ജല അതോറിട്ടി വിഭാഗത്തിൽ നിന്നും നിരവധി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

തങ്ങളുടെ വിലക്ക് വകവയ്ക്കാതെയാണ് റോഡ് നിർമ്മാണ കരാറുകാർ നിലവിലുള്ള ലൈൻ ബ്രേക്ക് ചെയ്തതെന്ന് ജല അതോറിട്ടി എഞ്ചിനീയർമാർ സമരക്കാരെ അറിയിച്ചു. പിന്നീട് സ്ഥലത്തെത്തിയ പുനലൂർ പോലീസിൻ്റെ സാന്നിദ്ധ്യത്തിൽ സമരക്കാരും ജല അതോറിട്ടി ഉദ്യോഗസ്ഥരും കരാറുകാരും ചർച്ച ചെയ്ത് 48 മണിക്കൂറിനുള്ളിൽ രാപ്പകൽ ജോലി ചെയ്ത് പൈപ്പുകൾ പുനഃസ്ഥാപിക്കുവാനും ഉടന്‍ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്നും ഉറപ്പു നൽകി. 

എന്നാൽ കരാർ പണിക്കാരുടെ ഉറപ്പ് ബാധകമല്ലെന്നും ഇക്കാര്യം ജല അതോറിട്ടി ഉദ്യോഗസ്ഥർ നിരീക്ഷിക്കണമെന്നും നിശ്ചിത സമയത്തിനുള്ളിൽ കുടിവെള്ളം ലഭിച്ചില്ലെങ്കിൽ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഓഫീസിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പോടെ സമരം അവസാനിപ്പിച്ചു. 

യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി നേതാവ് ജി. ജയപ്രകാശ്, കൗൺസിലർമാരായ കെ.ബിജു, എസ്.പൊടിയൻ പിള്ള, കെ.എൻ ബിപിൻ കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സജി ജോർജ്ജ്, നേതാക്കന്മാരായ മുഹമ്മദ് റാഫി, ആർ.രാജീവ് കുമാർ, വി.സുരേഷ്, അഭിലാഷ്, അനുഫ്, ചെല്ലച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി. 

ന്യൂസ്‌ ബ്യുറോ പുനലൂര്‍

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.