*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം ആര്യങ്കാവില്‍ വനംവകുപ്പിന്റെ അനാസ്ഥയിൽ ചിതലരിക്കുന്ന കോടികൾ.Crores wasted due to negligence of forest department in Kollam Aryangaon.

കൊല്ലം ആര്യങ്കാവില്‍ വനംവകുപ്പിന്റെ അനാസ്ഥയിൽ ചിതലരിക്കുന്ന കോടികൾ.
ആര്യങ്കാവ് : ആര്യങ്കാവ് റേഞ്ചിന്റെ വിവിധ പ്രദേശങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം സർക്കാർ ഖജനാവിലേക്ക് എത്തേണ്ട കോടിക്കണക്കിന് രൂപയുടെ വിലപിടിപ്പുള്ള തടികളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. 

പ്രകൃതിക്ഷോഭ മൂലവും, അപകടാവസ്ഥയിൽ ഉള്ളതും, അല്ലാതെയുമുള്ള കാരണങ്ങളാൽ മുറിച്ചിട്ടിരിക്കുന്ന തടികളാണ് അധികൃതരുടെ അനാസ്ഥ മൂലം നശിച്ചുകൊണ്ടിരിക്കുന്നത്. കൃത്യസമയത്ത്  ഇവ ഡിപ്പോയിൽ എത്തിച്ചു ലേലനടപടികൾ പൂർത്തീകരിച്ചാൽ കോടികളാണ് സർക്കാർ ഖജനാവിലേക്കു എത്തുന്നത്. 

എന്നാൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല. ഇതുമൂലം നഷ്ടം സംഭവിക്കുന്നത് സർക്കാരിനു മാത്രമല്ല, ഇതിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരുകൂട്ടം തൊഴിലാളികളുടെ ചോറിലാണ് ഇവർ മണ്ണുവാരി ഇടുന്നത്. എന്നാല്‍ വനംവകുപ്പ് നാട്ടുകാരെ കുടി ഒഴിപ്പിക്കുന്ന തിരക്കിലായതിനാല്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ സമയം ഇല്ല.കാട്ടിലെ തടി തേവരുടെ ആന എന്ന പഴഞ്ചൊല്ല് ഇവരെ ഉദ്ദേശിച്ചു പറഞ്ഞതാകാം.

രാധാകൃഷ്ണൻ എന്ന ഒരു ലോഡിങ് തൊഴിലാളിയുടെ പരാതിയിൽ ഡിവൈഎഫ്ഐ ആര്യങ്കാവ് മേഖല സെക്രട്ടറി ഷൈജു ജോർജ് ഈ സ്ഥലങ്ങൾ സന്ദർശിക്കുകയും ഇതിന്റെ നിജസ്ഥിതി വനം വകുപ്പ്, പോലീസ് വിജിലൻസ് ഉദ്യോഗസ്ഥർക്ക് പരാതി കൈമാറുകയും ചെയ്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.