*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ഹൃദയ ചികിത്സാ രംഗത്ത് നാഴികക്കല്ലായി ജില്ലാ ആശുപത്രി കാത്ത് ലാബ്.District Hospital Kath Lab is a milestone in the field of heart treatment.

ഹൃദയ ചികിത്സാ രംഗത്ത് നാഴികക്കല്ലായി ജില്ലാ ആശുപത്രി കാത്ത് ലാബ്.
ഹൃദ്രോഗ ചികിത്സാരംഗത്ത്  നാഴികക്കല്ലുമായി ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിഭാഗത്തിന് കീഴില്‍ 2019 ഏപ്രില്‍ ഒന്നിന് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച കാത്ത് ലാബ് സൗകര്യം  ഉപയോഗിച്ചവരുടെ എണ്ണം 2500 പിന്നിട്ടു. മികച്ച ചികിത്സ ഉറപ്പാക്കാന്‍ കാത്ത് ലാബിന് കഴിഞ്ഞിട്ടുണ്ടെന്ന് ജില്ലാ ആശുപത്രി ഹൃദ്രോഗ വിഭാഗം മേധാവി ഡോ. എ.റിയാസ് പറഞ്ഞു.
ഹൃദയാഘാതവും അനുബന്ധ രോഗവുമായി എത്തുന്നവര്‍ക്ക് ഹൃദയ ധമനിയിലെ തടസ്സം മാറ്റുന്ന ആന്‍ജിയോപ്ലാസ്റ്റി, ആന്‍ജിയോഗ്രാം തുടങ്ങിയ ചികിത്സകളാണ് നല്‍കുന്നത്. കാരുണ്യ സുരക്ഷാ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്തവരാണ് പ്രധാനമായും കാത്ത് ലാബ് ഗുണഭോക്താക്കള്‍. പദ്ധതിയുടെ ഭാഗമാകാത്തവര്‍ക്ക് 5000 രൂപ നിരക്കില്‍ ആന്‍ജിയോഗ്രാമും, 10000 രൂപയും ഉപകരണ ചെലവും ഈടാക്കി ആന്‍ജിയോപ്ലാസ്റ്റി ചികിത്സയും നല്‍കുന്നുണ്ട്. മറ്റ് ആശുപത്രികളിലെ ഭീമമായ ചികിത്സാചിലവ് താങ്ങാന്‍ കഴിത്ത രോഗികള്‍ക്ക് വലിയൊരു ആശ്വാസമാണ് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.