*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

വിദ്യാഭ്യാസത്തിനൊപ്പം തൊഴില്‍ നൈപുണ്യവും നേടണം: മേയര്‍.Employability should be acquired along with education: Mayor

വിദ്യാഭ്യാസത്തിനൊപ്പം തൊഴില്‍ നൈപുണ്യവും നേടണം: മേയര്‍
യുവാക്കള്‍ വിദ്യാഭ്യാസത്തിനൊപ്പം  തൊഴില്‍ നൈപുണ്യവും നേടണമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച മിനി ജോബ് ഫെയര്‍ 'ദിശ'യുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മേയര്‍. മാറിയ കാലത്തിന് അനുസരിച്ചു ആശയവിനിമയം, തൊഴില്‍ പരിചയം എന്നിവയില്‍  യുവാക്കള്‍ മികവ് കൈവരിക്കണം. പെയ്ഡ് ഇന്റേണ്‍ഷിപ്പ് ഉള്‍പ്പടെയുള്ള കോര്‍പ്പറേഷന്‍ പദ്ധതികള്‍ ഇത് ലക്ഷ്യം വെച്ചുള്ളതാണെന്നും മേയര്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ നികുതി അപ്പീല്‍കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ.സവാദ് അധ്യക്ഷനായി. ജില്ലാ എംപ്ലോയ്മെന്റ് ഓഫിസര്‍ എസ്.ജയശ്രീ, എംപ്ലോയ്മെന്റ് ഓഫിസര്‍മാരായ ഷാജിത ബീവി.എസ്, അശോകന്‍.ആര്‍, ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ട്  പ്രിന്‍സിപ്പല്‍ ഡോ.ഡി.റോഷന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. 22 കമ്പനികള്‍ പങ്കെടുത്ത  മേളയില്‍ 150 പേര്‍ക്ക് നിയമനം ലഭിച്ചു.  

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.